
ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്‌ലീ സമര്‍പ്പിച്ച അപകീര്‍ത്തി കേസില്‍ കോടതിയില്‍ എത്തിയതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സീനിയര്‍ സുപ്രീംകോടതി അഭിഭാഷകന്‍ രാം ജഠ്മലാനി അയച്ചത് രണ്ടു കോടി രൂപയുടെ ബില്ല്. ഡല്‍ഹി മുഖ്യമന്ത്രിയുടെ വക്കാലത്ത് വിടുകയാണെന്നും പറഞ്ഞിട്ടുണ്ട്. ഫീസ് ഇനത്തില്‍ ഈ തുക ആവശ്യപ്പെട്ട് ജഠ്മലാനി കെജ്‌രിവാളിന് കത്തയയ്ക്കുകയായിരുന്നു.
അരുണ്‍ ജെയ്റ്റ്‌ലി സമര്‍പ്പിച്ച സിവില്‍ ക്രിമിനല്‍ അപകീര്‍ത്തി കേസുകളില്‍ ഡല്‍ഹി മുഖ്യമന്ത്രിക്കായി കോടതിയില്‍ എത്തിയത് ജഠ്മലാനി ആയിരുന്നു. എന്നാല്‍ ഇനി വക്കാലത്ത് എടുക്കേണ്ടെന്നും ജഠ്മലാനി തീരുമാനിച്ചു. കേസില്‍ മെയ് 17 നടന്ന വിചാരണയില്‍ ജെയ്റ്റ്‌ലിക്കെതിരേ ജഠ്മലാനി മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ജെയ്റ്റ്‌ലി ആംആദ്മി പാര്‍ട്ടിക്കാരായ അഞ്ചു പേര്‍ക്കെതിരേ പത്തുകോടിയും കെജ്‌രിവാളിനെതിരേയും 10 കോടിയും നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മോശം പരാമര്‍ശം നടത്താന്‍ തന്റെ അഭിഭാഷകന് നിര്‍ദേശംതാന്‍ നല്‍കിയിട്ടില്ലെന്ന് ചൊവ്വാഴ്ച കെജ്‌രിവാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണ് ജഠ്മലാനിയെ കോപിഷ്ടനാക്കിയത്. തൊട്ടു പിന്നാലെ ജഠ്മലാന് നോട്ടീസ് അയയ്ക്കുകയും ചെയ്തു. സീനിയര്‍ അഭിഭാഷകന്‍ ഉപയോഗിച്ച തരം വാക്കുകള്‍ക്കുള്ള താന്‍ നിര്‍ദേശം നല്‍കിയെന്ന വാദം ചിന്തിക്കാന്‍ പോലും കഴിയാത്തതാണെന്നും കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെജ്‌രിവാള്‍ പറഞ്ഞിരുന്നു. തന്നെ മോശമാക്കാനും അപമാനിക്കാനൂം എടുത്തുകെട്ടിയുള്ള പരാമര്‍ശങ്ങളാണെന്ന ജെയ്റ്റ്‌ലിയുടെ ആരോപണത്തെ ഡല്‍ഹി മുഖ്യമന്ത്രി ശക്തമായി എതിര്‍ക്കുകയും ചെയ്തു.
മെയ് 17 ന് നടന്ന വിചാരണയില്‍ ആംആദ്മി പാര്‍ട്ടി തലവന്റെ നിര്‍ദേശം സ്വീകരിച്ചാണ് താന്‍ ഇത്തരം വാക്കുകള്‍ ഉപയോഗിച്ചതെന്ന് ജഠ്മലാനി നേരത്തേ പറഞ്ഞിരുന്നു. അന്ന് ക്രോസ് വിസ്താരത്തില്‍ ഇരുവരും തമ്മിലുള്ള ചൂടന്‍ വാക്പയറ്റാണ് നടന്നത്.






