ന്യൂഡല്‍ഹി : പരപ്പന ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതി അനുമതി നല്കി. മഅദനി നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഈ തീരുമാനം. ഓഗസ്റ്റ് ഒന്നു മുതല്‍ 14 വരെ മദനിക്ക് കേരളത്തില്‍ തങ്ങാം. ഓഗസ്റ്റ് 9 ന് തലശ്ശേരിയിലാണ് വിവാഹം.
അതേസമയം, വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനിക്ക് അനുമതി നല്‍കുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനി പോകുമ്പോള്‍ വരുന്ന ചിലവ് വഹിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു.
എന്നാല്‍, സുരക്ഷയ്ക്ക് വരുന്ന ചിലവ് വഹിക്കാന്‍ തങ്ങള്‍ തയാറാണെന്ന് മഅദനിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചതോടെയാണ് വിഷയത്തില്‍ തീരുമാനമായത്. സുരക്ഷ ചിലവ് വഹിക്കാമെന്ന മഅദനിയുടെ വാദം അംഗീകരിച്ചാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് കോടതി അനുമതി നല്‍കിയത്.

Comments