കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. പവന് ഒറ്റയടിക്ക് 800 രൂപ ഉയർന്ന് 1,11,720 രൂപയിലെത്തി. ഗ്രാമിന് 100 രൂപ കൂടി 13,965 രൂപയായി. ഇതോടെ നാലുദിവസത്തിനിടെ പവന്റെ വിലയിൽ 6000 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.
രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ആവശ്യകത വർധിച്ചതാണ് കേരളത്തിലും വില ഉയരാൻ പ്രധാന കാരണം. ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പിലാണ് രാജ്യാന്തര വിപണിയിലെ സ്വർണവില. ഈ ആഴ്ച ഇതുവരെ ഏകദേശം ഏഴ് ശതമാനത്തോളം വില വർധിച്ചു.
ആഗോള വിപണിയിലെ എണ്ണവില ഇടിവും യുഎസ് കേന്ദ്രബാങ്കിന്റെ പണ-വായ്പാ നയ പ്രഖ്യാപനവും സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. പലിശനിരക്കിൽ മാറ്റം വരുത്താതെയാണ് യുഎസ് കേന്ദ്രബാങ്ക് നയം പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ നിലവിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

Comments