ന്യൂഡൽഹി: പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ പാക് ഏജന്റിന് കൈമാറിയെന്ന ആരോപണത്തിൽ ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡർ അറസ്റ്റിൽ. മെയ് 31ന് അറസ്റ്റിലായ ഉദ്യോഗസ്ഥൻ നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
സൈനിക നീക്കങ്ങളും യൂണിറ്റുകളുടെ വിന്യാസവും ഉൾപ്പെടെയുള്ള തന്ത്രപ്രധാന വിവരങ്ങൾ പാക് രഹസ്യാന്വേഷണ ഏജൻസിയുമായി പങ്കുവെച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സ്ത്രീയുമായി ബന്ധപ്പെട്ടാണ് വിവരങ്ങൾ കൈമാറിയതെന്നാണ് സൂചന. ഹണി ട്രാപ്പിൽ കുടുങ്ങിയതായും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
സൈനിക യൂണിറ്റുകളുടെ നീക്കങ്ങൾ സംബന്ധിച്ച ഫോട്ടോകൾ, വീഡിയോകൾ, മറ്റ് വിവരങ്ങൾ എന്നിവ ഇയാൾ പങ്കുവെച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സഹപ്രവർത്തകന്റെ മൊബൈൽ ഫോണിൽ ചാര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് വിവരങ്ങൾ ചോർത്തിയതായും ആരോപണമുണ്ട്.
ഇന്ത്യൻ വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗം കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡൽഹി പൊലീസിന് കൈമാറിയതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളും രേഖകളും കൈമാറിയെന്നാരോപിച്ച് Official Secrets Act പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ ചാരശൃംഖലയുടെ ഭാഗമായാണ് സംഭവത്തെ അന്വേഷണ സംഘം കാണുന്നത്. ഉദ്യോഗസ്ഥൻ നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്നുവെന്ന് വ്യോമസേനാ വക്താവ് വ്യക്തമാക്കി.

Comments