ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജിന് മറുപടിയുമായി നടി ഇനിയ. സിനിമയുടെ പ്രമോഷന് എത്താതിരുന്നതിന് ഇനിയയെ ഭാഗ്യരാജ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഒരാളെക്കുറിച്ച് ആരോപണം ഉന്നയിക്കുമ്പോള്‍ ആദ്യമത് ശരിയാണോയെന്ന് പരിശോധിക്കണണെന്ന് ഇനിയ പറഞ്ഞു.
കാല്‍കുഴയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ഡോക്ടര്‍ പത്ത് ദിവസത്തെ വിശ്രമം പറഞ്ഞിരുന്നു. കൂടാതെ ഭക്ഷ്യവിഷബാധ മൂലം അടയാറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനാലാണ് ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാതിരുന്നത്. മാത്രവുമല്ല, വാട്സ്ആപ്പ് സന്ദേശമല്ലാതെ തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്നും ഇനിയ പറഞ്ഞു.
ഭാഗ്യരാജിനെപ്പോലെ ഒരു സീനിയര്‍ താരം നടത്തിയ പ്രസ്താവനയില്‍ പരാതിയില്ല. അണിയറ പ്രവര്‍ത്തകര്‍ നല്കിയ വിവരം വച്ചായിരിക്കും അദ്ദേഹം സംസാരിച്ചത്. പക്ഷേ തന്നെ ആ പ്രസ്താവന വേദനിപ്പിച്ചുവെന്നും ഇനിയ പറഞ്ഞു. സതുര അടി 3500 എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗിന് ഇനിയ വരാതിരുന്നതാണ് വിവാദമായത്.






