
ന്യൂഡല്‍ഹി : സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ദോ€ാമില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ 'വേണ്ടത് ചെയ്യും' എന്ന മുന്നറിയിപ്പുമായി വീണ്ടും ചൈന. പ്രത്യേകം തയ്യാറാക്കിയ 15 പേജുള്ള പ്രസ്താവനയിലാണ് ചൈന നിലപാട് കടുപ്പിച്ചത്. സൈന്യത്തെ പിന്‍വലിക്കുക എന്നതല്ലാതെ സംഘര്‍ഷം പരിഹരിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ എത്രയും വേഗം ശക്തമായ നടപടി വേണമെന്നാണ് ആവശ്യം.
ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസിയാണ് തര്‍ക്ക പ്രദേശത്തിന്റെ ഭൂപടവും മറ്റ് വിശദാംശങ്ങളും ഉള്‍പ്പെടുന്ന 15 പേജുള്ള പ്രസ്താവന പുറത്തു വിട്ടത്. ജൂണ്‍ 16 തുടങ്ങിയ ദോ€ാമിലെ സംഘര്‍ഷത്തിന്റെ വിശദാംശങ്ങളും ഇതിലുണ്ട്.
ചൈനയുടെ അധീനതയിലുള്ള പ്രദേശത്ത് നടത്തിവന്ന റോഡ് നിര്‍മ്മാണം ഇന്ത്യ തടസപ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് പ്രസ്താവനയില്‍ പറയുന്നു. ജൂണ്‍ 18 ന് 270 ട്രൂപ്പുകള്‍ ചൈനീസ് അതിര്‍ത്തി കടന്ന് 100 മീറ്ററോളം ഉള്ളിലേയ്ക്ക് പ്രവേശിച്ചതായും പ്രസ്താവനയില്‍ ആരോപിക്കുന്നു. ഒരു ഘട്ടത്തില്‍ ഏതാണ്ട് 400 ചേര് വരെ ചൈനയുടെ പ്രദേശത്തേയ്ക്ക് കടന്നു കയറി ടെന്റുകള്‍ സ്ഥാപിച്ചു.
ഇന്ത്യന്‍ ദേശീയ ഉപദേഷ്ടാവ് അജിത് ദോവലിന്റെ ചൈനീസ് സന്ദര്‍ശനത്തെ കുറിച്ചും അധികൃതരുമായിഎ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളെ കുറിച്ചും പ്രസ്താവനയില്‍ വിശദീകരിച്ചിട്ടുണ്ട്. ബ്രിക്സ് രാജ്യങ്ങളുടെ സഹകരണത്തെ കുറിച്ചും ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ചും പ്രസക്തമായ വിഷയങ്ങളെ കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.






