കോളിവുഡില്‍ തുടങ്ങിയ ധനുഷിന്റെ അഭിനയ ജീവിതം ബോളിവുഡും കടന്ന് ഹോളിവുഡില്‍ എത്തിനില്‍ക്കുകയാണ്. സിനിമയിലെ വന്‍ നേട്ടങ്ങള്‍ക്കിടയിലും തമിഴ് മക്കള്‍ക്ക് ഒരു കൈ സഹായം നല്കാന് ധനുഷ് മടി കാട്ടാറില്ല. പക്ഷേ പലപ്പോഴും അത് ആരും അറിയാറില്ല. ഇത്തവണയും അത് തന്നെ സംഭവിച്ചു. 125 കര്‍ഷക കുടുംബങ്ങള്‍ക്ക് ധനസഹായമായി 70 ലക്ഷം രൂപയാണ് ധനുഷ് നല്‍കിയത്.
കര്‍ഷകര്‍ക്ക് ധനുഷിന്റെ സഹായം എത്തിയതിനു പിന്നില്‍ ഒരു കഥ കൂടിയുണ്ട്. തമിഴ് മാധ്യമപ്രവര്‍ത്തകനായ രാജീവ് ഗാന്ധി തഞ്ചാവൂരിലെയും കാവേരി നദീ തീരപ്രദേശത്തെ കര്‍ഷകരുടെയും ദുരിത ജീവിതത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്തു. കോളയ് വിളയും നിലം എന്നതായിരുന്നു ഡോക്യുമെന്ററിയുടെ പേര്. അടുത്തിടെ നടന്ന ചടങ്ങില്‍ ഡോക്യുമെന്ററി പുറത്തിറക്കി.തിരുടാ തിരുടിചിത്രത്തിന്റെ സംവിധായകന് സുബ്രഹ്മണ്യ ശിവയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ധനുഷിന്റെ സിനിമാ കരിയറിനെ മാറ്റിമറിച്ച ചിത്രമായിരുന്നു തിരുടാ തിരുടി. ശിവ ഡോക്യുമെന്ററി ധനുഷിനെ കാണിക്കുകയും കര്‍ഷക കുടുംബങ്ങളുടെ ജീവിതത്തെക്കുറിച്ച് വിവരിക്കുകയും ചെയ്തു. ഇതുകേട്ട ധനുഷ് 125 കര്‍ഷക കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം നല്കാന് തീരുമാനിച്ചു. ധനുഷ് നേരിട്ടെത്തി കുടുംബങ്ങള്‍ക്ക് സഹായം നല്‍കുകയും ചെയ്തു. ഭാര്യ ഐശ്വര്യ, പിതാവ് കസ്തൂരിരാജ, മറ്റു കുടുംബാംഗങ്ങളും ധനുഷിനൊപ്പം ഉണ്ടായിരുന്നു. രാജീവ് ഗാന്ധി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഒരു പബ്ലിസിറ്റിയും ആഗ്രഹിക്കാതെ ധനുഷ് ചെയ്ത പ്രവൃത്തിയെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്

Comments