എന്നും പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. പ്രണയിച്ച് വിവാഹം ചെയ്ത താരങ്ങള്‍ വിവാഹമോചിതരായപ്പോള്‍ പ്രേക്ഷകര്‍ ഏറെ സങ്കടപ്പെട്ടിരുന്നു. വിവാഹമോചനത്തിന് ശേഷം മഞ്ജു ബിഗ്സ്ക്രീനിലേക്ക് തിരിച്ചെത്തിയതും ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തതുമൊക്കെ പിന്നീട് വാര്‍ത്തകളില്‍ ഇടം പിടിച്ചു. വിവാഹമോചനത്തിനു ശേഷം ഇവരുടെ ഏകമകള്‍ മീനാക്ഷി, ദിലീപിനൊപ്പം പോയതും ദിലീപിന്റെ രണ്ടാം വിവാഹത്തില്‍ മുന്പന്തിയിലുണ്ടായിരുന്നതുമൊക്കെ പ്രേക്ഷകര്‍ കൗതുകത്തോടെ കണ്ടറിഞ്ഞതാണ്.
നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പ്രതികരിച്ചവരില്‍ ഒരാള്‍ മഞ്ജുവാണെന്നുള്ളതും പിന്നീട് ദിലീപ് ആ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെയുള്ള പ്രതികരണത്തില്‍ മഞ്ജു വാര്യര്‍ക്കെതിരെ ദിലീപ് ആദ്യ ആരോപണം ഉന്നിയിച്ചതുമടക്കം എല്ലാം വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ്. ഇവര്‍ തമ്മില്‍ മാനസികമായി നല്ല അകല്ച്ചയിലാണെന്നുള്ളതിന്റെ തെളിവുകളായിരുന്നു ഈ വാര്‍ത്തകളെല്ലാം.
എന്നാല്‍ ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തപ്പോള്‍ മഞ്ജു വാര്യർ പുഞ്ചിരിയോടെ ദിലീപിന് കൈ കൊടുക്കുന്നതും, ദിലീപ് തിരിച്ച് ഹസ്തദാനം നൽകുന്നതുമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച മാജിക് ഫ്രെയിംസ് മള്‍ട്ടിപ്ലെക്സ് തിയേറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും എത്തിയത്. ഇവര്‍ ഒന്നിച്ചെത്തിയ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും നിമിഷങ്ങള്‍ക്കകം വൈറലായി മാറിയിരുന്നു.
തിയേറ്റർ ഉദ്ഘാടനത്തിന് പിന്നാലെ ഇരുവർക്കും ഒരേവരിയില്‍ അകലെയായിട്ടാണ് ഇവര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ ഒരുക്കിയത്. ജയസൂര്യയും പൃഥ്വിരാജുമായിരുന്നു മഞ്ജുവിന് അടുത്തുണ്ടായിരുന്നത്. ഉമ തോമസ് എം.എല്‍.എയ്ക്ക് തൊട്ടടുത്തുള്ള സീറ്റിലായിരുന്നു ദിലീപ്. ഒരേ ചടങ്ങിലെത്തിയിട്ടും ഇരുവരും പരസ്പരം സംസാരിച്ചില്ലെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ തിയേറ്ററിനകത്ത് ഏറ്റവും പിൻനിരയിലിരുന്ന മഞ്ജുവിന്റെ അടുത്തേക്ക് ദിലീപ് എത്തുന്നതും തുടർന്ന് ഇരുവരും പരസ്പരം കൈ കൊടുക്കുന്നതും കാണാം.
എ.ഐ അല്ല, ഇത് ഒറിജിനല്‍ തന്നെയാണ് എന്ന അടിക്കുറിപ്പോടെ എത്തിയ വീഡിയോ ആരാധകർക്കിടയില്‍ വൻ ആവേശത്തിനൊപ്പം സംശയങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ ആണെന്ന സംശയവും ചിലർ ഉന്നയിക്കുന്നുണ്ട്.
വിവാഹമോചനത്തിന് ശേഷം പൊതുവേദികളിൽ ഒരുമിച്ചു പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കിയിരുന്ന ഇരുവരും മാജിക് ഫ്രെയിംസിന്റെ അൻപതാമത് സ്ക്രീൻ ഉദ്ഘാടന ചടങ്ങിലാണ് ഒന്നിച്ചെത്തിയത്. മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി സിനിമാരംഗത്തെ പ്രമുഖരുടെ നിര തന്നെ പങ്കെടുത്തു.

നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഇരുവരും പരസ്പരം സംസാരിക്കാനോ മുഖത്തുനോക്കാനോ മുതിർന്നിരുന്നില്ല. തിയറ്ററിനുള്ളിലെ ഒരേ നിരയിലെ സീറ്റുകളില്‍ അകലം പാലിച്ചാണ് ഇവര്‍ ഇരുന്നിരുന്നത്. മറ്റ് താരങ്ങളോട് സൗഹൃദം പങ്കുവെച്ച മഞ്ജു ദിലീപിനെ ശ്രദ്ധിച്ചില്ലെന്നും വാദങ്ങളുണ്ടായിരുന്നു. മഞ്ജു ദിലീപിന് ഷേക്ക് ഹാൻഡ് നൽകുന്ന രംഗങ്ങൾ പുറത്തുന്നതോടെ, ‘കണ്ണുകളെ വിശ്വസിക്കാൻ പറ്റുന്നില്ല, ഇത് സത്യമാണോ?, ഏറെ നാളുകൾക്ക് ശേഷം കണ്ട മനോഹര നിമിഷം...’ എന്നിങ്ങനെയുള്ള കമന്റുകളും ‘ഇത് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വിഡിയോ ആണ്...’ എന്ന് കുറിക്കുന്നവരുമുണ്ട്.
യഥാർത്ഥത്തിൽ ഇത്തരമൊരു സൗഹൃദപരമായ ഇടപെടൽ നടന്നതാണോ അതോ സോഷ്യൽ മീഡിയയിലെ ക്ലിക്ക് ബൈറ്റുകൾക്കായി എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത വീഡിയോയാണോ ഇതെന്ന് സ്ഥീരീകരണം വന്നിട്ടില്ല. പക്ഷേ എന്തു തന്നെയായാലും ദിലീപ്-മഞ്ജു വാര്യർ ആരാധകർക്കിടയിൽ ഈ വിഡിയോ തരംഗമാകുകയാണ്.

Comments