തെന്നിന്ത്യൻ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് തിരുവോണ നാളിലാണ്. മലയാള സിനിമയിൽ നിന്ന് ലോക സിനിമാ ക്യാൻവാസിലേക്കുള്ള ഗീതു മോഹൻദാസിന്റെ യാത്രയിലെ നിർണായക ചുവടുവെപ്പാണ് ‘ടോക്സിക്’. ആഗോള പ്രേക്ഷകരെ ലക്ഷ്യമിടുന്ന ഈ സിനിമ യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്നതാണ്. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച സിനിമ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലും ഡബ്ബ് പതിപ്പുകള്‍ ഒരുക്കിയിട്ടുണ്ട്.
ഇപ്പോഴിതാ ‘ടോക്സിക്കി’ന്റെ പ്രീ റിലീസ് ഇവന്റിനായി കൊച്ചിയിലെത്തുന്ന സന്തോഷം പങ്കിടുകയാണ് ഗീതു മോഹന്‍ദാസ്. കേരളത്തിന്റെ മണ്ണിലേക്ക് യഷിനെയും തന്റെ അഭിനേതാക്കളെയും കൊണ്ടു വരുന്നെന്നും അടുത്ത ദിവസം കാണാമെന്നുമാണ് ഗീതു പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
‘‘കേരളമേ... യാഷിനെയും എന്റെ എല്ലാ സുന്ദരരായ അഭിനേതാക്കളെയും ഞാനെന്റെ ജനങ്ങളുടെ അടുത്തേക്ക് കൊണ്ടുവരുന്നു... നാളെ കാണാം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഗീതു പ്രീ റിലീസ് ഇവന്റിന്റെ വീഡിയോ പങ്കിട്ടിരിക്കുന്നത്. നിരവധി താരങ്ങളാണ് ഗീതുവിന്റെ ഈ പോസ്റ്റിനെ വലിയ രീതിയില്‍ സ്വീകരിച്ചിരിക്കുന്നത്.
വലിയൊരു ഗ്യാങ്സ്റ്റർ ലോകം, വൈകാരികമായ തീവ്രബന്ധങ്ങൾ, സംഘർഷങ്ങൾ, വമ്പൻ ആക്ഷൻ രംഗങ്ങൾ എന്നിവ കോര്‍ത്തിണക്കിയ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സി’ല്‍ യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയും എത്തുന്നുണ്ട്. തന്റെ സിനിമകളിലൂടെ തീവ്രമായ വ്യക്തികഥകളും വ്യത്യസ്തമായ കഥാശൈലിയും അവതരിപ്പിച്ചിട്ടുള്ള ഗീതു, ‘ടോക്സിക്’ലൂടെ കൂടുതൽ വലിയൊരു ക്യാന്‍വാസിലേക്കാണ് കടക്കുന്നത്. കഥാപാത്രങ്ങളുടെ ആഴവും മാനുഷിക വികാരങ്ങളും നിലനിര്‍ത്തുന്ന ഈ സിനിമ ഒരേസമയം ആക്ഷനും ആകാംക്ഷയും ദൃശ്യവിസ്മയവും നിറഞ്ഞ ഒരു വമ്പൻ ഗ്യാങ്സ്റ്റർ ഡ്രാമയാണ്. വലിയ ഹൈപ്പോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രം കാത്തിരിക്കുന്നത്.

Comments