
സുസൂക്കിയുടെ ജനപ്രീയ മോഡലുകളില്‍ ഒന്നാണ് സ്വിഫ്റ്റ്. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് സ്വിഫ്റ്റിന്റെ സ്പോര്‍ട്സിനെ കഴിഞ്ഞ ദിവസം മാരുതി അവതരിപ്പിച്ചിരുന്നു. മൂന്നാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ അടിസ്ഥാനത്തില്‍ കടും മഞ്ഞ നിറത്തില്‍ അഗ്രസീവ് രൂപം കൈവരിച്ചാണ് സ്വിഫ്റ്റ് സ്പോര്‍ട്ടിന്റെ വരവ്.
എന്നാല്‍ അതിലും മാസ് ലുക്കിലാണ് എക്സ്-ടോമി ഡിസൈന്‍സ് സുസൂക്കി സ്വിഫ്റ്റിനെ അവതരിപ്പിച്ചിരിക്കുന്നത്. കാബ്രിയോലെ പതിപ്പാക്കിയാണ് രൂപമാറ്റം വരുത്തിയിരിക്കുന്നത്.
എന്നാല്‍ വിപണിയില്‍ ഈ രൂപത്തില്‍ വാഹനം ലഭ്യമാകില്ല. എക്സ്-ടോമി ഡിസൈന്‍സിന്റെ ഭാവനയില്‍ പിറന്ന വാഹനത്തിന്റെ രൂപകല്പന മാത്രമാണിത്. വാഹനത്തിന്റെ മേല്‍ക്കുര ഒഴികെ മറ്റൊന്നിലും മാറ്റം വരുത്തിയിട്ടില്ല.






