
മകന് സുഖമരണത്തിനായി വീട്ടിലേക്ക് കൊണ്ടുവരണമെന്നായിരുന്നു അമ്മ കോണിയും അച്ഛന് ക്രിസ് ഗാര്‍ഡും ആഗ്രഹിച്ചിരുന്നത്. കോടതി അതനുവദിക്കാതെ വന്നതോടെയാണ് കഴിഞ്ഞയാഴ്ച ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ആശുപത്രിയില്‍ ചാര്‍ളിയുടെ മരണം സംഭവിച്ചത്. കുട്ടി മരിച്ചെങ്കിലും അവനോടൊപ്പം മാതാപിതാക്കള്‍ക്ക് കുറച്ചുദിവസം കഴിയണമെന്ന ആഗ്രഹം സഫലമാക്കാനായി പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മരണത്തിന് കീഴടങ്ങിയെങ്കിലും ചാര്‍ളിയെ വീട്ടിലേക്ക് കൊണ്ടുവരികയെന്ന ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് അവന്റെ അച്ഛനും അമ്മയും. മകനോട് അന്ത്യയാത്ര പറയാനും അവനെ കണ്‍കുളിര്‍ക്കെ കാണാനുമാണ് വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് അവര്‍ പറയുന്നു.
നീല സ്ലീപ്പ് സ്യൂട്ട് ധരിച്ച് കിടത്തിയിരിക്കുകയാണ് ചാര്‍ളിയെ. വെന്റിലേറ്ററും മറ്റ് ജീവന് രക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ, സ്വച്ഛമായി ഉറങ്ങുകയാണ് മകനെന്ന് കോണി പറയുന്നു. അപൂര്‍വ ജനിതകരോഗവുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചാര്‍ളി ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായിരുന്നു. അമേരിക്കയില്ക്കൊണ്ടുപോയി വിദഗ്ധ ചികിത്സ നല്കാന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ചാര്‍ളിയുടെ മാതാപിതാക്കള്‍ കോടതിയിലെത്തിയതോടെയാണ് ഈ സംഭവം ലോകമറിയുന്നത്. ചാര്‍ളിക്ക് ആവുന്ന സഹായമെല്ലാം നല്കാന് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തന്റെ സ്വകാര്യ ആശുപത്രിയില്‍ ചാര്‍ളിയെ ചികിത്സിക്കാമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. മറ്റു പല പ്രമുഖരും രംഗത്തുവന്നു. എന്നാല്‍, അത്യാസന്ന നിലയിലായ കുട്ടിയെ ആശുപത്രിയില്‍നിന്ന് നീക്കാന്‍ പറ്റില്ലെന്ന എന്‍എച്ച്എസ് നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു. ഒടുവില്‍ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന ക്രിസിന്റെയും കോണിയുടെയും ആവശ്യവും തിരസ്കരിക്കപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ ചാര്‍ളിയുടെ മരണം സംഭവിക്കുകയായിരുന്നു.






