
സച്ചിൻ ടെണ്ടുൽക്കറും ക്യാപ്റ്റൻ വിരാട് കോലിയും മികച്ച കളിക്കാരാണ്, അവർക്ക് അവരുടേതായ കഴിവുമുണ്ട്. അതുകൊണ്ടുതന്നെ അവരെ താരതമ്യം ചെയ്യന്നത് തെറ്റാണെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരമായ ജോണ്ടി റോഡ്സ് പറഞ്ഞു.
"റെക്കോർഡുകളിൽ എനിക്ക് വിശ്വാസമില്ല, രണ്ടു കാലഘട്ടത്തിലെ കളിക്കാരെ താരതമ്യം ചെയ്യുന്നതിൽ തനിക്ക് താത്പര്യമില്ല. സച്ചിനും കോലിക്കും അവരുടേതായ കഴിവുണ്ട്, ടെണ്ടുൽക്കർ ടെണ്ടുൽക്കറും വിരാട് വിരാടുമാണ് ", ചെന്നൈ വേലാമ്മൽ വിദ്യാലയ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.
ടെണ്ടുൽക്കർ 16 ആം വയസിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ എത്തിയത്, 24 വർഷം ഏകദേശം 40 വയസുവരെ അദ്ദേഹം കളിച്ചു. റെക്കോർഡുകളും സൃഷ്ടിച്ചു. എന്നാൽ കോലിയ്ക്ക് ഇത്രയും നാൾ കളിക്കുമെന്ന് ഒറപ്പില്ലെന്ന്, കോലി ടെണ്ടുൽക്കറുടെ റെക്കോർഡ് തകർക്കുമോയെന്ന് ചോദ്യത്തിന് മറുപടി നൽകി അദ്ദേഹം പറഞ്ഞു.
തന്റെ ഇഷ്ടപെട്ട ഇന്ത്യൻ ഫീൽഡർ സുരേഷ് റൈനയാണ്.യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, കോലി എന്നിവരും നല്ല ഫീൽഡറാണെനന്നും അദ്ദേഹം പറഞ്ഞു.





