ന്യുഡല്‍ഹി: കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്ലജ് നിഹ്ലാനിയെ പുറത്താക്കി. ഗാനരചയിതാവ് പ്രസൂണ്‍ ജോഷിയെ പുതിയ അധ്യക്ഷനായി നിയമിച്ചു. അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുമെന്ന് നിഹ്ലാനിയെ കഴിഞ്ഞ മാസം തന്നെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അറിയിച്ചിരുന്നതായാണ് സൂചന.
2015 ജനുവരിയില്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത് മുതല്‍ നിഹ്ലാനി നിരന്തരം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സംഘപരിവാറുമായുള്ള അടുത്ത ബന്ധവും സെന്‍സര്‍ ചെയ്യുന്നതിനായി വരുന്ന സിനിമകള്‍ക്കെതിരായ അമിതാധികാര പ്രയോഗവും നിഹ്ലാനിയെ വിവാദത്തിലാക്കി. ആര്‍എസ്എസ് നോമിനിയായാണ് നിഹ്ലാനി സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് എത്തിയത്.






