
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്‌തെന്ന പരാതിയെ തുടർന്ന് സ്വിഗ്ഗി ഇൻസ്റ്റമാർട്ടിന് ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ കാരണം കാണിക്കൽ നോട്ടീസ്. ആകെ ഒമ്പത് നോട്ടീസുകളാണ് ഇൻസ്റ്റമാർട്ടിന് നൽകിയിരിക്കുന്നത്.
കാലാവധി കഴിഞ്ഞ മുട്ട, പ്രോട്ടീൻ പൗഡർ തുടങ്ങിയ ഉൽപ്പന്നങ്ങൾ വിതരണം ചെയ്‌തെന്ന പരാതികളാണ് ഭക്ഷ്യസുരക്ഷ അതോറിറ്റിക്ക് ലഭിച്ചത്. ഇതുസംബന്ധിച്ച് നൽകിയ വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന നടപടിയിലേക്ക് കടക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.






