
വാഹന രംഗത്ത് നിര്‍മ്മാതാക്കള്‍ തമ്മില്‍ മത്സരം പതിവാണ്. അത്തരത്തില്‍ ഒരു പരസ്യമാണ് ബജാജ് ഡോമിനാര്‍ പുറത്തിറക്കിയത്. എന്നാല്‍ ഇരുചക്ര വാഹനങ്ങളിലെയും നിരത്തിലേയും രാജാവായ റോയല്‍ എന്‍ഫീല്‍ഡിനെ പരിഹാസത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് പരസ്യം പുറത്തിറക്കിയതെന്ന ആരോപണമുയര്‍ന്നിരുന്നു. ബജാജിന്റെ പുതിയ ബൈക്കായ ഡോമിനാര്‍ 400 സിസി വാഹനത്തിന്റെ പരസ്യത്തിലാണ് ബുള്ളറ്റിനെ കണക്കിന് പരിഹസിച്ചിരിക്കുന്നത്.
ബുള്ളറ്റ് പ്രേമികളേയും മറ്റ് ഇരുചക്രവാഹനങ്ങളേയും കുറച്ചൊന്നുമല്ല ഈ പരസ്യം ചൊടിപ്പിച്ചത്. ബുള്ളറ്റിന്റെ പേരു പറയുന്നില്ലെങ്കിലും പരസ്യത്തിന്റെ പശ്ചാത്തലത്തില്‍ ബുള്ളറ്റിന്റെ കുടുകുടു ശബ്ദം ഉണ്ടായിരുന്നു. തങ്ങളുടെ വാഹനം കരുത്തുറ്റതാണെന്ന് തെളിയിക്കാന്‍ എന്‍ഫീല്‍ഡിനെ മോശമായി ചിത്രീകരിച്ചിരിക്കുകയാണെന്ന് ആരാധകര്‍ പരാതിയായി പറയുന്നു. ഇതിന് മറുപടിയുമായാണ് ബുള്ളറ്റ് പ്രേമികളുടെ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
മറ്റുവാഹനങ്ങള്‍ ചെളിക്കുണ്ടിലൂടെയും മറ്റും പോകുമ്പോള്‍, തങ്ങള്‍ ആനയുടെ തലയെടുപ്പിലും ലുക്കിലും നിവര്‍ന്നിരിക്കുന്ന യാത്രചെയ്യുമെന്നാണ് വീഡിയോയില്‍ പറയുന്നത്. ബജാജിന്റെ പരസ്യം എഡിറ്റ് ചെയ്താണ് ഇത്തരത്തില്‍ ആക്കിയിരിക്കുന്നത്.






