
ചെന്നൈ : കമല്ഹാസന് മാനസിക രോഗമെന്ന് തമിഴ്നാട് റവന്യൂമന്ത്രി ആര്.ബി ഉദയകുമാര്‍. ജനങ്ങളോട് എന്തൊക്കെയോ പറയണമെന്ന് കമല്‍ ആഗ്രഹിക്കുന്നു. എന്നാല്‍, അത് എങ്ങനെ പറയണമെന്ന് അദ്ദേഹത്തിന് അറിയില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് മാനസിക രോഗമാണ് എന്നതാണ് തങ്ങളുടെ നിഗമനമെന്നും മന്ത്രി വിശദീകരിച്ചു.
എടപ്പാടി. കെ പളനിസ്വാമി സര്‍ക്കാരിനെതിരെ നിരന്തരം അഴിമതി ആരോപണങ്ങളുമായി അടുത്തിടെ കമല്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്. സ്വാതന്ത്ര്യ ദിന സന്ദേശത്തിലും സര്‍ക്കാരിനെതിരെ കമല്‍ ആഞ്ഞടിച്ചിരുന്നു. അഴിമതി നിറഞ്ഞ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പളനിസ്വാമിയുടെ രാജി ആരും ആവശ്യപ്പെടാത്തത് എന്താണെന്നും കമല്‍ ചോദിച്ചിരുന്നു. ഗൊരഖ്പുര്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാനമൊഴിയണമെന്നും താരം ആവശ്യപ്പെട്ടിരുന്നു.






