
ചാലക്കുടി: ചെന്നയില്‍ നിന്നും വിനോദസഞ്ചാരത്തിനെത്തിയ എട്ടംഗ സംഘത്തിലെ ഒരാള്‍ ചാലക്കുടിപുഴയില്‍ മുങ്ങി മരിച്ചു. ചെന്നെ സ്വദേശിയും ‘അന്ജാമൈ’ എന്ന മ്യൂസിക് ബാന്‍ഡിന്റെ വീഡിയോഗ്രാഫി ടീമിലെ ടെക്നീഷ്യനുമായ പി പ്രവീണ്‍(21)ആണ് മരിച്ചത്.
ചാലക്കുടിപുഴയുടെ കൊന്നക്കുഴി ഭാഗത്ത് കുളിക്കുന്നതിനിടെ ആഴത്തിലുള്ള കയത്തില്‍പെട്ടാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച വൈകീട്ട് 5 ഓടെയായിരുന്നു സംഭവം. ചാലക്കുടിയില്‍ നിന്നും ഫയര്‍ഫോഴ്സെത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഫയര്‍ സ്റ്റേഷന് അസി.സ്റ്റേഷന് ഓഫീസര്‍ ആര് കെ രമേഷിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ അനില്‍ മോഹന്‍, ആര് എം നിമേഷ്, എ വി രഞ്ജു, എ ഷഹാര്‍, എസ് വി അരുണ്‍, റെജി എസ് വാര്യര്‍ എന്നിവരുമുണ്ടായിരുന്നു.






