
ജയിലിലായ നിമിഷം മുതല്‍ നടന് ദിലീപ് താടി വളര്‍ത്തുന്നത് മാധ്യമങ്ങളിലും ആരാധകര്‍ക്കിടയിലും ചര്‍ച്ചയായിരുന്നു. പ്രതിഷേധവും കടുത്ത നിരാശയും മൂലമാണ് താരം വളര്‍ത്തുന്നതെന്നായിരുന്നു എല്ലാവരും കരുതിയത്. ദിലീപ് ജയിലിലായി ഒരു മാസത്തിന് ശേഷം കാണാനെത്തിയ അമ്മയും പുതിയ രൂപം കണ്ട് ഏറെ വിഷമിച്ചു. എന്നാല്‍ വളര്‍ത്താനുണ്ടായ കാരണം അമ്മയോട് വ്യക്തമാക്കിയതോടെ അമ്മ സരോജത്തിന് ആശ്വാസമായി.
ജയിലില്‍ നിന്നിറങ്ങിയ ശേഷം ശബരിമല ദര്‍ശനം നടത്താനാണ് ദിലീപിന്റെ താടി വളര്‍ത്തല്‍. വ്രതശുദ്ധിയുടെ ഭാഗമായാണിത്. സസ്യാഹാരം മാത്രമാക്കി ജയിലിനുള്ളിലും വ്രതം പൂര്‍ണ്ണമായും എടുക്കുന്നുണ്ട്. ഈ മാസം 23നോ 24നോ ജയില്‍ മോചിതനാകും എന്നാണ് പ്രതീക്ഷ. ജയില്‍ മോചിതനായാല്‍ കന്നി ഒന്നിന് മല ചവിട്ടാനുള്ള ആഗ്രഹമാണ്.
വ്രതത്തിലായതിനാല്‍ സസ്യാഹാരമുള്പ്പെടെ ദിനചര്യകളില്‍ പ്രത്യേക ഇളവുകള്‍ നല്‍കുന്നുണ്ട്. രാവിലെയും വൈകുന്നേരവും കുളിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. നാമജപവും പ്രാര്‍ത്ഥനയും ദിലീപ് മുടങ്ങാതെ നടത്തുന്നുണ്ട്.






