
കൊടൈക്കനാല്‍: 16 വര്‍ഷത്തെ പോരാട്ടം തളര്‍ത്താത്ത ആ ഉരുക്ക് മനസിനെ മണിപ്പൂര്‍ ജനത അവഗണിച്ചപ്പോള്‍ ഈറോം എന്ന സമരനായികയുടെ കാലുകള്‍ ഇടറി. ആ ഇടറിയ കാലുകള്‍ക്ക് ഇനി കൂട്ടായി ഡെസ്മോണ്ട് കുട്ടിഞ്ഞോ.
മണിപ്പൂര്‍ സമരനായിക ഈറോം ശര്‍മിളയും വര്‍ഷങ്ങള്‍ തണലായി കൂടെനിന്ന ബ്രിട്ടീഷ് പൗരനായ ഡെസ്മോണ്ട് കുട്ടിഞ്ഞോയും വിവാഹിതരായി. ഇന്ന് രാവിലെ കൈടൈക്കനാലില് സബ് രജിസ്ട്രാര്‍ ഓഫിസില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്.
നേരത്തെ ഹിന്ദു നിയമപ്രകാരം വിവഹാതിരായിരുന്നുവെങ്കിലും വ്യത്യസ്ത മതക്കാരയതിനാല് രജിസ്ട്രാര്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വരന്റെയും വധുവിന്റെയും ആളുകള്‍ ആരും വിവാഹത്തില്‍ പങ്കെടുത്തില്ല. വളരെ ലളിതമായാണ് ചടങ്ങുകള്‍ നടന്നത്.
കൊടൈക്കനാല്‍ സമാധാനപൂര്ണമാണെന്നും, തന്റെ സമാധാന യാത്ര ഇവിടെ എത്തിയെന്നും ഈറോം വിവാഹത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കൊടൈക്കനാല്‍ കുന്നുകളിലെ ആദിവാസികള്‍ക്കായി താന്‍ ശബ്ദമുയര്‍ത്തുമെന്നും ഈറോം കൂട്ടിച്ചേര്‍ത്തു. കുന്നുകളിലെ ആദിവാസി വിഭാഗങ്ങള്‍ ഈറോമിന് പിന്തുണ അറിയിച്ചിരുന്നു.






