ന്യൂഡല്‍ഹി: എച്ച്.ബി.ഒയുടെ പ്രശസ്തമായ ക്രം സീരീസ് 'ദി സ്റ്റെയര്‍കേസിന്' സമാനമായ കൊലപാതകം നടത്തിയിട്ട് 12 ലക്ഷം രൂപയുമായി ഡല്‍ഹി സ്വദേശിയായ ടെക്കി കടന്നുളകഞ്ഞു. 62 വയസ്സുകാരനായ സോഫ്റ്റ്വെയര്‍ കണ്‍സള്‍ട്ടന്റ് കമല്‍സിംഗാണ് ഭാര്യയെ വധിക്കുകയും, കൊലപാതകായുധം ഉപേക്ഷിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.
ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സ്വത്ത് തര്‍ക്കത്തില്‍ സീരീസില്‍ നിന്ന് പഠിച്ച കൊലപാതക തന്ത്രമായിരുന്നു ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താനായി ഉപയോഗപ്പെടുത്തിയത്. ജൂലൈ 30-ന് മകന്‍ ലൈബ്രറിയിലും മകള്‍ ഓഫീസിലും പോകുകയും, വീട്ടുജോലിക്കാരി ജോലി കഴിഞ്ഞ് മടങ്ങുകയും ചെയ്ത് കമല്‍ സിംഗും ഭാര്യ കോമള്‍ സിംഗും മാത്രം വീട്ടില്‍ തനിച്ചായ സമയത്താണ് സംഭവം നടന്നത്.
ഉച്ചയ്ക്ക് 12:45 ഓടെ കോമള്‍ ബാല്‍ക്കണിയില്‍ തുണികള്‍ ഉണക്കാനിടുമ്പോള്‍, കമല്‍ പിന്നിലൂടെ വന്ന് ഒരു വാള്‍ ഉപയോഗിച്ച് അവരുടെ തലയ്ക്ക് അടിക്കുകയായിരുന്നു. എന്നാല്‍ ഈ അടിയേറ്റുവീഴാതിരുന്ന കോമള്‍ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് അടുക്കളയിലേക്ക് ഓടിക്കയറി ഒളിച്ചു. തുടര്‍ന്ന് കമല്‍ അവരെ മുടിയില്‍ പിടിച്ച് സ്വീകരണമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുവരികയും കത്രിക ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
കൊല്ലപ്പെട്ട സ്ത്രീയുടെ നിലവിളി അയല്‍വാസികള്‍ കേട്ടിരുന്നുവെങ്കിലും ആരും ഇടപെട്ടില്ല. കമലിന്റെ പിതാവ് ഭാര്യയോട് പോയി നോക്കാന്‍ ആവശ്യപ്പെട്ടെങ്കിലും, അവരുടെ കുടുംബ കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന് അവര്‍ പറയുകയായിരുന്നു. ഭാര്യയെ വധിച്ച ശേഷം, രക്തം പുരണ്ട വസ്ത്രങ്ങളും വാളും ഒരു ബാഗിലാക്കി, 15 മിനിറ്റോളം കുളിച്ച ശേഷം കമല്‍ സ്‌കൂട്ടറില്‍ തടിതപ്പി. യാത്രാമധ്യേ അയാള്‍ ആ ബാഗ് ദൂരേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഏകദേശം 7,00,000 രൂപ പിന്‍വലിച്ചു.
ഭാര്യയുടെ മുറിയില്‍ നിന്ന് എടുത്ത 5,00,000 രൂപ ഉള്‍പ്പെടെ ആകെ 12,75,000 രൂപ കൈക്കലാക്കി. ഈ സമയമത്രയും ദമ്പതികളുടെ 26 വയസ്സുള്ള മകന്‍ ഗൗരവ് സിംഗ് അമ്മയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. രാത്രി 9:15 ഓടെ വീട്ടിലെത്തിയ മകന്‍ കാണുന്നത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയുടെ മൃതദേഹമാണ്. കൊലപാതകത്തിന് ഉപയോഗിച്ച ഒരു ആയുധമായ കത്രിക മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയെങ്കിലും വാള്‍ അപ്രത്യക്ഷമായിരുന്നു.
കമലിനെ കാണാതായതോടെ പോലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് സാങ്കേതിക നിരീക്ഷണ സംവിധാനങ്ങളിലൂടെ ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. തുടക്കത്തില്‍ ഫോണ്‍ ഓണ്‍ ചെയ്ത് ഗോരഖ്പൂരിലേക്ക് യാത്ര ചെയ്ത ഇയാള്‍ നേപ്പാളിലേക്ക് കടന്നതായി പോലീസ് സംശയിച്ചു. എന്നാല്‍ ഗോരഖ്പൂരിലെത്തിയ ഉടന്‍ ഫോണ്‍ ഓഫ് ചെയ്ത് അന്വേഷണ ഏജന്‍സികളെ തെറ്റിദ്ധരിപ്പിക്കാനായി മഥുരയിലേക്ക് തിരിഞ്ഞു.
മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവില്‍ ഡല്‍ഹി പോലീസ് കമലിനെ മഥുര റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ച് അറസ്റ്റ് ചെയ്തു. പോലീസ് ഇയാളുടെ സ്‌കൂട്ടറും പണവും പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കൊലപാതകത്തിന്റെ വിവരങ്ങളും രക്ഷപ്പെടാനുള്ള പദ്ധതിയും തുറന്നുപറഞ്ഞു. 'ദി സ്റ്റെയര്‍കേസ്' എന്ന വെബ് സീരീസില്‍ കണ്ടതുപോലെ തെളിവുകള്‍ ഇല്ലാതാക്കാന്‍ കൊലപാതകായുധം നശിപ്പിക്കാനാണ് താന്‍ പദ്ധതിയിട്ടതെന്ന് അയാള്‍ പോലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി കമലും കോമളും തമ്മിലുള്ള ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെ മുംബൈ സന്ദര്‍ശനത്തിനിടെ കമല്‍ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായതും കുടുംബത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കി.
ഒരേ വീട്ടിലാണ് താമസിച്ചിരുന്നതെങ്കിലും ഇരുവരും വെവ്വേറെ വൈദ്യുതി ബില്ലുകളാണ് അടച്ചിരുന്നത്. കൂടാതെ, ജഗത്പുരിയില്‍ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്ന ഒരു വസ്തു സ്വന്തം പിതാവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാനാണ് കമല്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഇതില്‍ പങ്കു വേണമെന്ന് കോമള്‍ ആവശ്യപ്പെട്ടത് നിരന്തരം വഴക്കുകള്‍ക്ക് കാരണമായി. ഈ സ്വത്ത് തര്‍ക്കമാണ് ഈ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Comments