Authored by Web Desk | Last updated: 18 Aug 2017, 2:42 PM | 1 min read
Audi Q7
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഔഡി ക്യൂ7 എസ്യുവി, എ6 സെഡാന് മോഡലുകളില്‍ ഡിസൈന്‍ എഡിഷന് അവതരിപ്പിച്ചു. സ്റ്റോക്ക് തീരുന്നത് വരെ മാത്രമാകും ഡിസൈന്‍ എഡിഷനുകളെ ഔഡി ലഭ്യമാക്കുക. ഔഡി ക്യൂ7 ഡിസൈന്‍ എഡിഷന്റെ വില 81.99 ലക്ഷം രൂപയും ഔഡി എ6 സെഡാന് 56.78 ലക്ഷം രൂപയുമാണ് വില എന്നാണ് റിപ്പോര്‍ട്ട്.
മെഴ്സിഡസ് ജിഎല്‍എസ്, വോള്‍വോ XC90 എന്നി മോഡലുകളാണ് ഔഡി ക്യൂ 7 ന്റെ എതിരാളികള്‍. അതേസമയം, മെഴ്സിഡസ് ഇ ക്ലാസ്, വോള്‍വോ S90, ബിഎംഡബ്ള്യൂ 5 സീരീസ്, ജാഗുവര്‍ XF മോഡലുകളാണ് ഔഡി എ6 ന്റെ എതിരാളികള്‍. അടുത്ത തലമുറ എ 6 സെഡാനിന്റെ പണിപ്പുരയിലാണ് ഓഡി ഇപ്പോള്‍.