
2017 ജിക്സര്‍ എസ്പി സീരീസിനെ സുസൂക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പുറത്തിറക്കി. എബിഎസും ഫ്യൂവല്‍ ഇഞ്ചക്ഷനോടും കൂടിയ 2017 ജിക്സര്‍ എസ്എഫ് എസ്പി, ജിക്സര്‍ എസ്പി മോഡലുകളാണ് കമ്പനി ഇറക്കിയത്. 99,312 രൂപയാണ് എബിഎസ്, എഫ്ഐ ഫീച്ചറുകളില്‍ ഒരുങ്ങിയ സുസൂക്കി ജിക്സര്‍ എസ്എഫ് എസ്പിയുടെ വില. 81,175 രൂപ എക്സ്ഷോറൂം വിലയിലാണ് സുസൂക്കി ജിക്സര്‍ എസ്പി വന്നെത്തുന്നത്.
2017 ജിക്സര്‍ എസ്പി സീരീസിന്റെ പ്രധാന സവിശേഷത ഫ്രണ്ട് കൗളിലും, ഫ്യൂവല്‍ ടാങ്കിലും ഇടംപിടിക്കുന്ന പുതിയ ഗ്രാഫിക്സും, ട്രൈ കളര്‍ കോമ്ബിനേഷനുമാണ് . ഓറഞ്ച് ബ്ലാക് കളര്‍സ്കീമിലാണ് 2017 ജിക്സര്‍ എസ്പി സീരീസ് ലഭ്യമാവുക. സ്പോര്‍ടി മുഖത്തിലേക്കുള്ള സൂചനയായി ജിക്സര്‍ എസ്പി 2017 എബ്ലവും മോട്ടോര്‍സൈക്കിളുകളില്‍ ഇടംപിടിക്കുന്നു. മെക്കാനിക്കല്‍ മുഖത്ത് ഏറെ മാറ്റങ്ങളിലാതെയാണ് പുതിയ മോഡലുകള്‍ എത്തുന്നത്. നിലവിലുള്ള 155 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനാണ് ജിക്സര്‍ എസ്എഫ് എസ്പി, ജിക്സര്‍ എസ്പി മോഡലുകളുടെ പവര്‍ഹൗസ്. 14.8 bhp കരുത്തും 14 Nm ടോര്‍ക്കും ഏകുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്. ജിക്സര്‍ എസ്പിയുടെ എഞ്ചിന് കാര്‍ബ്യുറേറ്റഡ് യൂണിറ്റിലാണ്ഒരുങ്ങുന്നത്. എന്നാല്‍, ഫ്യൂവല്‍ ഇഞ്ചക്ഷന് സിസ്റ്റമാണ് ജിക്സര്‍ എസ്എഫ് എസ്പിയില് ഉള്‍പ്പെടുന്നതും.
160 സിസി ഇന്ത്യന്‍ ശ്രേണിയില്‍ എബിഎസ് ഫീച്ചര്‍ ഒരുക്കുന്ന ആദ്യ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളാണ് സുസൂക്കി. രാജ്യത്തുടനീളമുള്ള സുസൂക്കി ഡീലര്‍ഷിപ്പുകളില്‍ നിന്നും 2017 ജിക്സര്‍ എസ്പി സീരീസിനെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.






