
പട്ന: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ബിഹാറില്‍ മരിച്ചവരുടെ എണ്ണം 153 ആയി. 17 ജില്ലകളിലെ ഒരു കോടിയോളം ജനങ്ങളാണ് പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നത്. അരാരിയില്‍ 30ഉം വെസ്റ്റ് ചമ്പാരണില്‍ 23ഉം സിതാമര്‍ഹിയില്‍ 13ഉം മധുബനിയില്‍ എട്ടും കെയ്താറില് ഏഴു പേരും മരിച്ചു. കിസാന്‍ഗഞ്ച്, ഈസ്റ്റ് ചമ്പാരണ്‍, സുപൗള്‍ എന്നിവിടങ്ങില്‍ 11 പേര് വീതവും പുര്‍ണിയയിലും മധേപുരയിലും, ഒന്‍പത് പേര് വീതവും മരിച്ചതായാണ് റിപ്പോര്‍ട്ട്.
ദര്‍ബംഗ, ഗോപാല്‍ഗഞ്ച്, സഹര്‍സ എന്നിവിടങ്ങളില്‍ നാലു വീതവും ഖഗരിയയിലും ഷോഹറിലും മൂന്നു പേര് വീതവും സരണില്‍ രണ്ടും മുസാഫര്‍പുരില്‍ ഒരാളും മരിച്ചു. വ്യാഴാഴ്ചയാണ് നേപ്പാളിലും ബിഹാറിലെ വടക്കന്‍ മേഖലയിലും ശക്തമായ മഴയെത്തിയത്. മുഖ്യമന്ത്രി നിതീഷ് കുമാറിര്‍ മഴക്കെടുതികള്‍ വിലയിരുത്തുകയും അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ദുരിത ബാധിത മേഖലയില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാനും മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശം നല്കി.
പട്ന, ഗയ, ഭഗല്‍പുര്‍, പുര്‍ണിയ എന്നിവിടങ്ങളില്‍ നാളെ കനത്ത മഴയ്ക്കും മേഘവിസ്ഫോടനത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.






