
സിനിമാതാരങ്ങള്‍ ഗര്‍ഭിണി ആകുമ്പോള്‍ മുതല്‍ പ്രസവം വരെ ആരാധകര്‍ വളരെ ആകാംഷയോടെയാണ് നോക്കികാണുന്നത്. അത്തരത്തില്‍ ഇക്കാലയളവിലുള്ള ചിത്രങ്ങള്‍ പലതും നവമാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ ഒരു ചിത്രമാണ് സോഹ അലീ ഖാനെ ഇപ്പോള്‍ കുടുക്കിയിരിക്കുന്നത്.
നിറവയറുമായി യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് അവര്‍ ഇന്‍സ്റ്റാഗ്രാം വഴി പങ്കുവച്ചിരിക്കുന്നത്. നഗ്നമായ വയര്‍ കാണിച്ചുകൊണ്ടാണ് താരം യോഗ ചെയ്യുന്നത്. യുദ്ധത്തിന് തയ്യാറെടുക്കാം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന് വന്‍ വിമര്‍ശനമാണ് സൈബര്‍ ലോകത്തുനിന്നും ഉയര്‍ന്ന് വരുന്നത്.
ഇത്തരത്തില്‍ നിറവയര്‍ കാണിച്ച് എന്തുപഠിപ്പിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചാണ് ആളുകള്‍ വിമര്‍ശിച്ചിരിക്കുന്നത്. കൂടുതല്‍ ആളുകള്‍ക്കും നടിയുടെ വയര്‍ പുറത്ത് കാണുന്നതാണ് ഇഷ്ടപെടാത്തത്. എന്നാല്‍ വിമര്‍ശനത്തിനെതിരേയും നിരവധി കമന്റുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഗര്‍ഭകാലത്തെ നിരവധി ചിത്രങ്ങള്‍ സോഹ തന്റെ ഇന്‍സ്റ്റാഗ്രാം വഴി പങ്കുവച്ചിരുന്നു.







Comments