
ബജാജ് സിടി100 ഇലക്ട്രിക് സ്റ്റാര്‍ട്ട് (ES) പുറത്തിറങ്ങി. സിടി100 ഇലക്ട്രിക് സ്റ്റാര്‍ട്ടിന്റെ പ്രാരംഭവില 38,806 രൂപയാണ്. ഇന്ത്യയില്‍ ഉടനീളമുള്ള എല്ലാ ബജാജ് ഡീലര്‍ഷിപ്പുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സിടി100 ഇലക്ട്രിക് സ്റ്റാര്‍ട്ട് സ്വന്തമാക്കാം.
മൂന്ന് നിറഭേദങ്ങളിലാണ് സിടി100 ഇലക്ട്രിക് സ്റ്റാര്‍ട്ട് ലഭ്യമാവുക. സില്‍വര്‍-റെഡ് ഡീക്കലുകളോട് കൂടി ബ്ലാക്, സില്‍വര്‍-ബ്ലൂ ഡീക്കലുകളോട് കൂടിയ ബ്ലാക്, റെഡ് കളര്‍ ഓപ്ഷനുകളാണ് പുതിയ വേരിയന്റില്‍ ബജാജ് ഒരുക്കുന്നത്. പുതിയ ഡീസല്‍ ഡിസൈന്‍, ഫ്യൂവല്‍ ഗൊജ്, ഫ്ളെക്സിബിള്‍ സൈഡ് ഇന്‍ഡിക്കേറ്ററുകള്‍ക്ക് ഒപ്പമാണ് പുതിയ വേരിയന്റ് എത്തിയിരിക്കുന്നത്. സിടി100 ഇലക്ട്രിക് സ്റ്റാര്‍ട്ട് വേരിയന്റിന് 102 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ലഭിച്ചിരിക്കുന്നത്. 7.6 bhp കരുത്തും 8.24 Nm ടോര്‍ക്കും പരമാവധി ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നതും.
എക്സ്ട്രാ ലോംഗ് സിംഗിള്‍ പീസ് സീറ്റും ബജാജ് സിടി100 ന്റെ സവിശേഷതയാണ്. ടെലിസ്കോപിക് ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡിലും, ഡ്യൂവല്‍ എസ്എന്‍എസ് (സ്പ്രിംഗ് ഇന്‍ സ്പ്രിംഗ്) ഷോക്ക് അബ്സോര്‍ബര്‍ റിയര്‍ എന്‍ഡിലും ഒരുങ്ങുന്നു. 110 mm ഡ്രം ബ്രേക്കുകളാണ് ഫ്രണ്ട്-റിയര്‍ ടയറുകളില്‍ ബജാജ് നല്‍കിയിരിക്കുന്നത്. 10.5 ലിറ്ററാണ് സിടി100 ഇലക്ട്രിക് സ്റ്റാര്‍ട്ട് അലോയ് വേരിയന്റിന്റെ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി.






