
സീരിയലില്‍ നിന്ന് സിനിമയിലേക്ക് പ്രൊമോഷന് വാങ്ങി പോകുന്ന സ്ഥിരം നായികമാരില്‍ നിന്ന് വേറിട്ട വഴിയിലാണ് സരയു. നായികയായും ഉപനായികയായും ബിഗ്സ്ക്രീനില്‍ തിളങ്ങിയ സരയു ഈറന്‍നിലാവ് എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ ടെവിവിഷന്‍ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായി.
പ്രശസ്തിയുടെ വെളളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും സൗഹൃദങ്ങളായിരുന്നു സരയുവിന്റെ ശക്തി. ആ സൗഹൃദക്കൂട്ടത്തിലൊരാളായിരുന്നു സനലും.
ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്ന സരയുവും സനലും ജീവിതത്തിലും കൂട്ടുകാരാകാന്‍ തീരുമാനിച്ചത് വളരെ പെട്ടെന്നായിരുന്നു. ഒരുപാട് പ്രതീക്ഷകളുമായി വിവാഹജീവിതത്തിലേക്ക് കടന്ന സരയുവിന്റെ ഏറ്റവും പുതിയ വിശേഷങ്ങള്‍.
ജീവിതപങ്കാളിയായി വരുന്ന വ്യക്തിയുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ചോദിച്ചറിയുന്നതിനേക്കാള്‍ ഒപ്പം നിന്ന് മനസ്സിലാക്കാന്‍ താല്പര്യപ്പെടുന്ന കൂട്ടത്തിലാണ് ഞാന്‍. എന്റെ ജീവിതത്തില്‍ ഒരു വിവാഹമുണ്ടെങ്കില്‍ അത് പ്രണയവിവാഹമായിരിക്കുമെന്ന് പണ്ടേ ഉറപ്പിച്ചതാണ്.
എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. ഞങ്ങള്‍ക്ക് ഒരു വാട്സാപ്പ്ഗ്രൂപ്പുമുണ്ട്. ഞങ്ങളോരോരുത്തരും കാണുന്ന സിനിമകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യും. ചിലര്‍ കമന്റുകള്‍ ഇടും. കുറച്ചു പേര് അതിനെ സപ്പോര്‍ട്ട് ചെയ്യും ,മറ്റ് ചിലര്‍ എതിര്‍ക്കും. സനലും ഈ ഗ്രൂപ്പിലെ അംഗമായിരുന്നു.
സിനിമകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് സത്യത്തില്‍ ഞങ്ങള്‍ തമ്മില്‍ അടുത്ത സുഹൃത്തുക്കളായത്. എന്നോടുള്ള ഇഷ്ടം ആദ്യം തുറന്നുപറഞ്ഞത് സനലാണ്. ആദ്യം കേട്ടപ്പോള്‍ മറുപടി പറയുന്ന കാര്യത്തില്‍ ഞാനാകെ കണ്‍ഫ്യൂഷനിലായി.
അമ്മയ്ക്കും അച്ഛനും എന്റെ സുഹൃത്തെന്ന നിലയില്‍ സനലിനെ അറിയാമായിരുന്നു. എന്നെ സംബന്ധിച്ച് ജീവിതത്തില്‍ തീരുമാനമെടുക്കേണ്ട പല വിഷയങ്ങളിലും വീട്ടുകാരോടും സുഹൃത്തുക്കളോടും അഭിപ്രായം ചോദിക്കും. എന്നാല്‍ അന്തിമതീരുമാനമെടുക്കുന്നത് ഞാന്‍ തന്നെയാവും.
സനലിന്റെ കാര്യത്തിലും ഈ മാര്‍ഗ്ഗം തന്നെയാണ് സ്വീകരിച്ചത്. എല്ലാവര്ക്കും സനലിനെ വ്യക്തിപരമായി അറിയാമെന്നതുകൊണ്ട് തന്നെ അഭിപ്രായം ചോദിച്ചവരൊക്കെ സമ്മതം മൂളാനാണ് എന്നോട് പറഞ്ഞത്. എന്നിട്ടും ഒരു രാത്രി മുഴുവനും ആലോചിച്ചശേഷമാണ് സനലിനോട്'യെസ്' പറഞ്ഞത്.
പ്രശസ്തിയുടെ വെളളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും സൗഹൃദങ്ങളായിരുന്നു സരയുവിന്റെ ശക്തി. ആ സൗഹൃദക്കൂട്ടത്തിലൊരാളായിരുന്നു സനലും.
ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്ന സരയുവും സനലും ജീവിതത്തിലും കൂട്ടുകാരാകാന്‍ തീരുമാനിച്ചത് വളരെ പെട്ടെന്നായിരുന്നു. ഒരുപാട് പ്രതീക്ഷകളുമായി വിവാഹജീവിതത്തിലേക്ക് കടന്ന സരയുവിന്റെ ഏറ്റവും പുതിയ വിശേഷങ്ങള്‍.
സൗഹൃദം എങ്ങനെ പ്രണയത്തിലെത്തി?
ജീവിതപങ്കാളിയായി വരുന്ന വ്യക്തിയുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ചോദിച്ചറിയുന്നതിനേക്കാള്‍ ഒപ്പം നിന്ന് മനസ്സിലാക്കാന്‍ താല്പര്യപ്പെടുന്ന കൂട്ടത്തിലാണ് ഞാന്‍. എന്റെ ജീവിതത്തില്‍ ഒരു വിവാഹമുണ്ടെങ്കില്‍ അത് പ്രണയവിവാഹമായിരിക്കുമെന്ന് പണ്ടേ ഉറപ്പിച്ചതാണ്.
എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. ഞങ്ങള്‍ക്ക് ഒരു വാട്സാപ്പ്ഗ്രൂപ്പുമുണ്ട്. ഞങ്ങളോരോരുത്തരും കാണുന്ന സിനിമകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യും. ചിലര്‍ കമന്റുകള്‍ ഇടും. കുറച്ചു പേര് അതിനെ സപ്പോര്‍ട്ട് ചെയ്യും ,മറ്റ് ചിലര്‍ എതിര്‍ക്കും. സനലും ഈ ഗ്രൂപ്പിലെ അംഗമായിരുന്നു.
സിനിമകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് സത്യത്തില്‍ ഞങ്ങള്‍ തമ്മില്‍ അടുത്ത സുഹൃത്തുക്കളായത്. എന്നോടുള്ള ഇഷ്ടം ആദ്യം തുറന്നുപറഞ്ഞത് സനലാണ്. ആദ്യം കേട്ടപ്പോള്‍ മറുപടി പറയുന്ന കാര്യത്തില്‍ ഞാനാകെ കണ്‍ഫ്യൂഷനിലായി.
അമ്മയ്ക്കും അച്ഛനും എന്റെ സുഹൃത്തെന്ന നിലയില്‍ സനലിനെ അറിയാമായിരുന്നു. എന്നെ സംബന്ധിച്ച് ജീവിതത്തില്‍ തീരുമാനമെടുക്കേണ്ട പല വിഷയങ്ങളിലും വീട്ടുകാരോടും സുഹൃത്തുക്കളോടും അഭിപ്രായം ചോദിക്കും. എന്നാല്‍ അന്തിമതീരുമാനമെടുക്കുന്നത് ഞാന്‍ തന്നെയാവും.
സനലിന്റെ കാര്യത്തിലും ഈ മാര്‍ഗ്ഗം തന്നെയാണ് സ്വീകരിച്ചത്. എല്ലാവര്ക്കും സനലിനെ വ്യക്തിപരമായി അറിയാമെന്നതുകൊണ്ട് തന്നെ അഭിപ്രായം ചോദിച്ചവരൊക്കെ സമ്മതം മൂളാനാണ് എന്നോട് പറഞ്ഞത്. എന്നിട്ടും ഒരു രാത്രി മുഴുവനും ആലോചിച്ചശേഷമാണ് സനലിനോട്'യെസ്' പറഞ്ഞത്.

സനലിന്റെ അമ്മയ്ക്കും ചേച്ചിയ്ക്കുമെല്ലാം എന്നെക്കുറിച്ചറിയാം. ഏകദേശം 6 വര്‍ഷത്തോളം ഞങ്ങള്‍ പ്രണയിച്ചു. ഈ സമയത്തിനുള്ളില്‍ സനലിന്റെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഞാന്‍ മനസ്സിലാക്കി. പ്രണയിച്ച് മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനം അറിഞ്ഞിട്ടാകാം പരസ്പരം അടുത്തറിയുന്ന എന്നെയും സനലിനെയും ചോറ്റാനിക്കരദേവി ഒന്നിപ്പിച്ചത്.
വിവാഹശേഷമുള്ള സരയു എങ്ങനെ?
ചെറുപ്പം മുതല്‍ അച്ഛനമ്മമാരുടെ സ്നേഹവാത്സല്യങ്ങള്‍ അനുഭവിച്ച് വളര്‍ന്ന കുട്ടിയായിരുന്നു ഞാന്‍. വിവാഹം കഴിഞ്ഞതോടെ എന്തൊക്കെയോ ഉത്തരവാദിത്വങ്ങള്‍ ചെയ്തുതീര്ക്കാനുണ്ടെന്നൊരു തോന്നല്‍. പിന്നെ കുറച്ചു മടിയും അലസതയും ഉണ്ടായിരുന്നു. സനലാണ് അത് മാറ്റാന്‍ പ്രേരിപ്പിച്ചത്.
ഒന്നരവര്‍ഷത്തോളമായി ഞാനൊരു സീരിയലില്‍ കേന്ദ്രകഥാപാത്രം ചെയ്യുന്നു. വിവാഹം കഴിഞ്ഞ സമയത്ത് ലൊക്കേഷനിലേക്ക് പോകാന്‍ മടി കാണിക്കുമ്പോള്‍ വഴക്ക് പറഞ്ഞ് എന്നെ വിടുന്നത് സനലായിരുന്നു. അതുപോലെ തന്നെ എന്തെങ്കിലും ഒരു കാര്യം തുടക്കത്തില്‍ ചെയ്യണമെന്നാഗ്രഹിക്കും.
എന്നാല്‍ സമയമാകുമ്പോള്‍ ഒരു തരം അലസതയാണ്. വിവാഹത്തിന് മുമ്പു തന്നെ എന്നില്‍ ഒരു കഥാകാരി ഉടലെടുത്തിരുന്നു. ആ കഥ ഷോര്‍ട്ട് ഫിലിമാക്കാന്‍ നിര്‍ബന്ധിച്ചതും സനലായിരുന്നു. ഒരു പക്ഷേ സനല്‍ സുഹൃത്തായി മാറിയപ്പോള്‍ തന്നെ ഞാനറിയാതെ പല മാറ്റങ്ങളും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.
ഞാന്‍ വന്ന ശേഷം സനലിന്റെ ജീവിതത്തിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആളിപ്പോള്‍ അടുത്തുണ്ടായിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞത് സമ്മതിച്ച് തരില്ല. എന്നാല്‍ പുള്ളിയുടെ അമ്മയും വീട്ടുകാരും ഞാന്‍ പറഞ്ഞത് പി ന്തുണയ്ക്കും. ഒരുപാട് സംസാരിക്കുന്ന പ്രകൃതക്കാരനാണ് സനല്‍. ഞാന്‍ നേര്‍വിപരീതവും.
ഉദാഹരണത്തിന് ഒരാള്‍ ഞങ്ങളോട് എന്തെങ്കിലും സംശയം ചോദിച്ചുവെന്നിരിക്കട്ടെ, ഞാനാണെങ്കില്‍ ഒറ്റവാക്കില്‍ മറുപടി പറയും. എന്നാല്‍ സനലോ, സംശയനിവാരണം നടത്തുക മാത്രമല്ല, അതിന്റെ ചരിത്രം കൂടി പറയും. ഒരുപക്ഷെ വളരെ കുറച്ച് സംസാരിക്കുന്നതു കൊണ്ട് തന്നെ സനലിന്റെ ഈ സ്വഭാവം എനിക്ക് ഇഷ്ടമായില്ല. ഒരിക്കല്‍ ഞാനത് തുറന്നുചോദിച്ചു. അതില്‍പ്പിന്നെ ആള് സംസാരം കുറച്ചു.

വിവാഹശേഷവും അഭിനയം ഉപേക്ഷിച്ചില്ല?
അഭിനയം എന്ന പ്രൊഫഷന് ആഗ്രഹിച്ച് വന്ന വ്യക്തിയായിരുന്നില്ല . പത്രപ്രവര്‍ത്തകയാകാന്‍ ആഗ്രഹിച്ച് നടന്ന പെണ്‍കുട്ടിയായിരുന്നു ഞാന്‍. പ്ളസ് ടൂ സമയത്ത് ഒരു ചാനലില്‍ അവതാരകയായി വിളിച്ചപ്പോള്‍ പോയി ചെയ്തു.
കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍ ഏതോ ഒരു മാഗസിനില്‍ എന്റെ മുഖചിത്രം വന്നു. ഇതു കണ്ടാണ് സംവിധായകന് എ.എം. നസീര്‍ ഒരു സീരിയലിലേക്ക് ക്ഷണിക്കുന്നത്. വെക്കേഷന് സമയമായതുകൊണ്ട് സീരിയല്‍ ചെയ്തു. ഒരുപാട് അഭിപ്രായങ്ങളും കിട്ടി. അപ്പോഴും സിനിമയെക്കുറിച്ച് ചിന്തിച്ചിട്ടില്ല.
എന്നെ സംബന്ധിച്ച് പോക്കറ്റ് മണി കിട്ടാനുള്ള മാര്‍ഗ്ഗമായി മാത്രമാണ് അഭിനയത്തെ കണ്ടത്. ഇതിനിടയില്‍ മോഡലിംഗും അതോടൊപ്പം രണ്ട് ഷോര്‍ട്ട്ഫിലിമുകളിലും അഭിനയിച്ചു.
തുടര്‍ന്നാണ് സിനിമയിലേക്ക് ക്ഷണം ലഭിക്കുന്നത്. തുടക്കത്തില്‍ ചെറിയ വേഷങ്ങളാണ് കിട്ടിയത്. നായികാപ്രാധാന്യമുള്ള ക്യാരക്ടര്‍ കപ്പലുമുതലാളിയിലൂടെയാണ് കൈവന്നത്. തുടര്‍ന്ന് ധാരാളം സിനിമകളില്‍ അഭിനയിച്ചു.
എന്നെ സംബന്ധിച്ച് ഒരു ലൊക്കേഷനില്‍ പോയാല്‍ അവിടെയുള്ള എല്ലാവരോടും ഒരുപോലെയാണ് പെരുമാറുന്നത്. നടിയാണെന്ന് കരുതി എന്റെ സീന്‍ കഴിഞ്ഞാലുടന്‍ മുറിയില്‍ തന്നെയിരിക്കാന്‍ താല്പര്യപ്പെടാറില്ല.
അച്ഛനെയും അമ്മയെയും കൂട്ടി പോകാവുന്ന ഒരേ ഒരു ജോലിയാണ് സിനിമ. ആദ്യസമയത്തൊക്കെ അച്ഛന് കൂടെ വരുമായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഞാന്‍ തനിച്ചാണ് ലൊക്കേഷനിലേക്ക് പോകുന്നതും വരുന്നതും.
ചിലപ്പോള്‍ ഒരുപാട് രാത്രിയാകും. സിനിമ എനിക്ക് അന്നുമിന്നും സുരക്ഷ മാത്രമേ നല്‍കിയിട്ടുള്ളൂ. എല്ലാവര്ക്കും അങ്ങനെയാണോയെന്ന് അറിയില്ല.
എന്നു കരുതി സിനിമ എനിക്ക് സന്തോഷം മാത്രമാണ് തന്നതെന്ന് പറയില്ല. കാരണം, നല്ല സിനിമകളില്‍ നിന്നും ഓഫര്‍ വരുമ്പോള്‍ അത് ചെയ്യാന്‍ തയ്യാറായിരിക്കും.
പിന്നീട് എനിക്ക് വേണ്ടി മാറ്റിവച്ച കഥാപാത്രം മറ്റൊരാള്‍ ചെയ്യുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. എന്നുകരുതി സിനിമ ഉപേക്ഷിക്കാന്‍ തയാറായില്ല.
ഒരുപക്ഷേ സനലിന്റെ വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കില്‍ എന്തുചെയ്യുമായിരുന്നെന്ന് ഇപ്പോഴും എനിക്കറിയില്ല. എന്നാല്‍ വിവാഹം കഴിഞ്ഞ് ഈ നിമിഷം വരെ സനലിന്റെ അമ്മയോ സഹോദരിമാരോ അഭിനയം നിര്‍ത്താന്‍ എന്നോട് ആവശ്യപ്പെട്ടിട്ടില്ല.
വിവാഹം ഉറപ്പിച്ച സമയത്ത് പയ്യന്റെ വീട്ടുകാര്‍ അഭിനയിക്കാന്‍ വിടുമോയെന്ന് പലരും ചോദിച്ചു. ആരും അതേക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന മറുപടിയാണ് ഞാന്‍ നല്‍കിയത്. എന്റെ സിനിമകളും സീരിയലും കണ്ട് അഭിപ്രായങ്ങള്‍ പറയുന്നവരാണ് സനലിന്റെ വീട്ടുകാര്‍. അവര്‍ പാലക്കാട്ടുകാരാണ്.
മനസ്സ് നിറയെ സ്നേഹമുള്ളവര്. എനിക്കും പാലക്കാട്ടുകാരെ വലിയ ഇഷ്ടമാണ്. സനലും സിനിമാ ഫീല്‍ഡിലായതുകൊണ്ട് സിനിമയിലെ കാര്യങ്ങള്‍ ഒന്നും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. ഇഷ്ടമുള്ള അത്രയും കാലം സിനിമയില്‍ അഭിനയിക്കണമെന്ന് എന്നോട് പറഞ്ഞത് സനലാണ്.
അഭിനയം മാത്രമല്ല, എന്തൊക്കെ ചെയ്യാന്‍ പറ്റുമോ, അതൊക്കെ ചെയ്യണമെന്നാണ് സനല്‍ പറയുന്നത്. ചുറ്റുപാടും നടക്കുന്ന എന്തിനെയും കഥയുടെ രൂപത്തിലും കവിതയുടെ രൂപത്തിലും പേപ്പറിലേക്ക് പകര്‍ത്തുന്ന സ്വഭാവക്കാരിയാണ് ഞാന്‍.
ഞാനെഴുതിയ കഥകളെല്ലാം തന്നെ പുസ്തകങ്ങളുമായി. സുഹൃത്തുക്കളുടെ പിന്തുണയോടെ 'പച്ച' എന്ന ഷോര്‍ട്ട് ഫിലിമും ചെയ്തു.
എഴുത്ത് ഒരിക്കലും നിര്‍ത്തരുതെന്നാണ് സനലും എന്റെ സുഹൃത്തുക്കളും പറഞ്ഞിട്ടുള്ളത്. ഇത്രയും സപ്പോര്‍ട്ട് ചെയ്യുന്ന ഭര്‍ത്താവും വീട്ടുകാരും കൂടെയുള്ളപ്പോള്‍ ഞാനെന്തിന് അഭിനയം നിര്‍ത്തണം..

സിനിമയില്‍ ശക്തമായ കഥാപാത്രങ്ങള്‍ കിട്ടാത്തതുകൊണ്ടാണോ സീരിയല്‍ രംഗത്തേക്ക് പോയത്?
തുടര്‍ച്ചയായി സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് സീരിയലിലേക്ക് ക്ഷണം വരുന്നത്. ചെയ്യണോ വേണ്ടയോ എന്ന് ഒരുപാട് തവണ ചിന്തിച്ചു. എന്റെ അച്ഛമ്മയ്ക്ക് ഒരു ഇരട്ട സഹോദരിയുണ്ട്. അവരെയും അച്ഛമ്മ എന്നാണ് ഞാന്‍ വിളിക്കുക.
അച്ഛമ്മയ്ക്ക് ഞാന്‍ സീരിയലില്‍ അഭിനയിക്കുന്നതാണ് ഇഷ്ടം. കാരണം സീരിയലാണെങ്കില്‍ എന്നും എന്നെ കാണാമല്ലോ. എന്റെ അമ്മയും സീരിയലുകളുടെ ആരാധികയാണ്.
സീരിയലിന്റെ ഓഫര്‍ വന്നപ്പോള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചത് അമ്മയാണ്. സീരിയലില്‍ അഭിനയിച്ചാല്‍ സിനിമയിലേക്ക് ക്ഷണം കിട്ടുമോ എന്ന പേടിയായിരുന്നു എനിക്ക്.
മാത്രമല്ല, തിളക്കമുള്ള സാരിയുടുത്ത് തലയില്‍ നിറയെ പൂവും വച്ച് അഭിനയിക്കാന്‍ എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. ഇക്കാര്യം സംവിധായകനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു' സരയൂ, കണ്ടുമടുത്ത കഥകളോ ഓവര്‍ ആക്ടിംഗായ കഥാപാത്രങ്ങളോ ഈ സീരിയലില്‍ ഇല്ല.
ഇതിന്റെ കഥ കേള്‍ക്കുമ്പോള്‍ സരയുവിന് അത് മനസ്സിലാകും. മാത്രമല്ല. സിനിമയില്‍ ചെയ്യുന്നതിനേക്കാള്‍ ഒരു പിടി കുറച്ച് ചെയ്താല്‍ മതി, അഭിനയം'. താമസിയാതെ അദ്ദേഹം വന്ന് കഥ പറഞ്ഞു. ഇതുവരെ കേള്‍ക്കാത്ത നല്ലൊരു ത്രെഡ് അതിനുണ്ടായിരുന്നു.
ആഴ്ചയില്‍ 3 ദിവസമായിരുന്നു ഷൂട്ട്. അതുപിന്നെ ഒരാഴ്ച നീണ്ടു. താമസിയാതെ മാസത്തില്‍ 28 ദിവസവും ഷൂട്ടിംഗായി. മാറിനില്ക്കാന് പറ്റാത്ത അവസ്ഥ. സിനിമയാണെങ്കില്‍ കുറച്ചുദിവസത്തെ ഷൂട്ട് കഴിയുമ്പോള്‍ വീട്ടിലേക്ക് തിരിച്ചുപോരാം. സീരിയലില്‍ അത് പറ്റില്ല.
നായികാവേഷം ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. എങ്കിലും വളരെ ആസ്വദിച്ചാണ് സീരിയല്‍ ചെയ്യുന്നത്. ഈറന്‍നിലാവ് എന്ന സീരിയല്‍ തുടങ്ങിയിട്ട് ഒന്നരവര്‍ഷമായി.
സിനിമയില്‍ ശക്തമായ കഥാപാത്രം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. എന്നാല്‍ സീരിയല്‍ എന്റെ ആഗ്രഹം നിറവേറ്റിത്തന്നു. വിവാഹം കഴിഞ്ഞ് കഷ്ടിച്ച് ഒരാഴ്ച മാത്രമാണ് സീരിയലില്‍ നിന്നും മാറിനിന്നത്.
സനല്‍ ഭക്ഷണപ്രിയനാണെന്ന് കേട്ടിട്ടുണ്ട്?
സനല്‍ നന്നായി ആഹാരം കഴിക്കും. ഞാനും അങ്ങനെയാണ്. പക്ഷേ ഞാന്‍ കഴിക്കുന്നത് കൂടുതലും വെജിറ്റേറിയനാണ്. ഒരു മാസം മുമ്പ് സനലിന് ഒരു പനിവന്നിട്ട് പൂര്ണവിശ്രമമായിരുന്നു.
ആ സമയം ഞങ്ങള്‍ രണ്ടുപേരും ചോറ്റാനിക്കരയിലുള്ള എന്റെ വീട്ടിലായിരുന്നു. പനിയെല്ലാം കുറഞ്ഞിരിക്കെ പെട്ടെന്ന് ഒരു ദിവസം സനല്‍ ചോദിച്ചു.
'നമുക്കിന്ന് ബിരിയാണി വച്ചാലോ?' പനിയായിരുന്നതുകൊണ്ട് ഇത്രയും നാള് നാവിന് രുചിയില്ലാതെ ഇരിക്കുകയല്ലേയെന്നോര്ത്തപ്പോള് ഞാനും സമ്മതിച്ചു. അങ്ങനെ ഞങ്ങള്‍ രണ്ടുപേരും കൂടി പുറത്തുപോയി ബിരിയാണി ഉണ്ടാക്കാനുള്ള സാധനങ്ങള്‍ വാങ്ങിവന്നു.
സനല്‍ രണ്ടും കല്പിച്ച് അടുക്കളയില്‍ കയറി. യൂട്യൂബില്‍ നോക്കി ബിരിയാണി ഉണ്ടാക്കുന്ന വിധം മനസ്സിലാക്കി. ശേഷം മൊബൈല്‍ മാറ്റിവച്ച് പണികള്‍ ഓരോന്നായി തുടങ്ങി. ഞാനും അമ്മയും സനലിനെ സഹായിക്കാന്‍ ഒപ്പം കൂടിയെങ്കിലും ബിരിയാണി ഉണ്ടാക്കിയത് സനല്‍ തനിച്ചാണ്.
ആദ്യമായിട്ടായിരുന്നു എന്റെ വീട്ടില്‍ ബിരിയാണി ഉണ്ടാക്കുന്നത്. എന്നെക്കാള്‍ നന്നായി പാചകം ചെയ്യാന്‍ സനലിനറിയാം. എന്റെ സുഹൃത്തുക്കളുടെ ഭര്ത്താക്കന്മാരും പാചകത്തില്‍ അവരെ സഹായിക്കാറുണ്ട്.
ഞങ്ങളുടെ സന്തോഷകരമായ ജീവിതം കാണാന്‍ എന്റെ അച്ഛനില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സില്‍ സങ്കടം തികട്ടിവരും.
ഒരു ഉത്രാടനാളിലായിരുന്നു അച്ഛന് എന്നെയും അമ്മയെയും തനിച്ചാക്കി പോയത്. ഇക്കുറി വിവാഹം കഴിഞ്ഞുള്ള ഞങ്ങളുടെ ആദ്യഓണമാണ്.
എന്നാല്‍ തിരുവോണദിവസം ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് തിരക്കായതിനാല്‍ ഒരുമിച്ച് സദ്യയുണ്ണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. വിഷു ഞങ്ങള്‍ പാലക്കാട്ടെ സനലിന്റെ തറവാട്ടിലാണ് ആഘോഷിച്ചത്.







Comments