
മലയാളി പ്രേക്ഷകര്‍ക്ക് ആവേശവും ഉത്സാഹവും ആണ് താരരാജാവ് മോഹന്‍ലാലിന്റെ ഓരോ ചിത്രങ്ങള്‍ക്കായി ഉള്ള കാത്തിരിപ്പും. അക്കൂട്ടത്തില്‍ പെടുന്ന ഏറ്റവും പുതിയ ചിത്രമാണ് പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോന് ആദ്യമായി സംവിധാനം ചെയ്യുന്ന ഒടിയന്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 27ന് ബനാറസിലും തുടര്‍ന്ന് പാലക്കാടുമായും ചിത്രീകരണം തുടങ്ങാന്‍ ഇരിക്കുന്ന ഈ ചിത്രം ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ അരനൂറ്റാണ്ടുകാലത്തെ കഥയാണ് പറയുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ നിലനിന്നിരുന്നുവെന്ന് വിശ്വസിക്കുന്ന പ്രധാന മിത്തുകളിലൊന്നായ ഒടിവിദ്യയെക്കുറിച്ചും ഇത് പ്രയോഗിക്കുന്ന ഒടിയന്റെ ജീവിതവും ആണ് സിനിമ അവതരിപ്പിക്കുന്നത്. ഒടിവിദ്യ പ്രയോഗിക്കുന്ന ഒടിയന് മാണിക്യനായി മോഹന്‍ ലാല്‍ എത്തുമ്പോള്‍ ഒപ്പം അമിതാഭ് ബച്ചനും ഉണ്ടെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്നും അമിതാഭ് ബച്ചന് പിന്മാറിയിരിക്കുകയാണ്. എന്തുകൊണ്ടാണ് പിന്മാറിയത് എന്നതിന്റെ കാരണങ്ങള്‍ ഇനിയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല.






