
ജിദ്ദ: കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതിന് ആഭ്യന്തര തീര്‍ഥാടകര്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി. ദുല്‍ഹജ് 10, 11, 12 തീയതികളില്‍ ആകെ 11 മണിക്കൂര്‍ സമയം ആഭ്യന്തര തീര്‍ഥാടകര്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇക്കാര്യം ഹജ്, ഉംറ മന്ത്രാലയം ഹജ് സര്‍വീസ് കമ്പനികളെയും സ്ഥാപനങ്ങളെയും അറിയിച്ചു.
ദുല്‍ഹജ് 10ന് വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ പത്തര വരെയും ദുല്‍ഹജ് 11ന് ശനിയാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ വൈകീട്ട് ആറു വരെയും ദുല്‍ഹജ് 12ന് ഞായറാഴ്ച രാവിലെ പത്തര മുതല്‍ ഉച്ചക്ക് രണ്ടു വരെയും ആഭ്യന്തര തീര്‍ഥാടകര്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതാണ് വിലക്കിയിരിക്കുന്നത്. ഇക്കാര്യം കര്‍ശനമായി പാലിക്കുന്നതിന് തീര്‍ഥാടകരെ ബോധവല്‍ക്കരിക്കണമെന്ന് ആഭ്യന്തര സര്‍വീസ് കമ്പനികളോടും സ്ഥാപനങ്ങളോടും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.
ചെറിയാന് കിടങ്ങന്നൂര്‍






