
കുവൈത്ത്സിറ്റി: 'മിഷന് മദര് മേരി 2026' മരിയന് അഖണ്ഡ ജപമാല തീര്ത്ഥാടന പോസ്റ്റര് പ്രകാശനം ചെയ്തു.ഹോളി ഫാമിലി കോ കത്തീഡ്രലില് വച്ച് നടന്ന ചടങ്ങില് പോസ്റ്റര് പ്രകാശനം നോര്ത്തേണ് അറേബ്യ അപ്പസ്തോലിക് വികാരി ബിഷപ്പ് ആള്ദോ ബെറാര്ഡി ഒ എസ് എസ്.ടി നിര്വ്വഹിച്ചു. ഒക്ടോബര് 23 (വെള്ളിയാഴ്ച) രാവിലെ 7 മണിക്ക് കുവൈത്ത് സിറ്റി ഹോളി ഫാമിലി കോ കത്തീഡ്രലില് നിന്ന് വി കുര്ബാനയോടു കൂടി ആരംഭിക്കുന്ന വിശ്വാസികളുടെ തീര്ത്ഥാടനം അഹമ്മദി അറേബ്യന് മാതാവിന്റെ മൈനര് ബസിലിക്കയില് 4 മണിക്ക് നടക്കുന്ന ദിവ്യ കാരുണ്യ ആരാധനയോടു കൂടി സമാപിക്കും. ലോക സമാധാനത്തിനും, സുവിശേഷ വത്കരണത്തിനും വേണ്ടി പ്രാര്ത്ഥന നിയോഗം സമര്പ്പിച്ചാണ് പരിശുദ്ധ കന്യക മാതാവിന്റെ ജപമാല മാസത്തില് മരിയന് അഖണ്ഡ ജപമാല തീര്ഥാടനം സംഘടിപ്പിക്കുന്നത്. മരിയന് അഖണ്ഡ ജപമാല തീര്ത്ഥാടനത്തില് വിവിധ ആരാധന റീത്തുകളിലെ വൈദികര് സന്ദേശങ്ങള് നല്കും.
ബിഷപ്പ് ആള്ദോയുടെ ആശീര്വാദത്തോടെ കുവൈത്തില് ആരംഭിച്ച കാത്തലിക് മിഷന് ഏഴ് രാജ്യങ്ങളില് പ്രവര്ത്തിക്കുന്നു.
പരിശുദ്ധ കന്യകാമറിയത്തിലൂടെ യേശു ക്രിസ്തുവിലേക്ക് എന്ന് ലക്ഷ്യത്തെ മുന്നിര്ത്തിയാണ് മിഷന് പ്രവര്ത്തനങ്ങള് നടക്കുന്നത്.
ചടങ്ങില് മിഷന് ഗ്ലോബല് കോ-ഓര്ഡിനേറ്റര് ബാബു ഫ്രാന്സീസ്, സെക്രട്ടറി പ്രിന്സ് കൊല്ലപ്പിള്ളില്, കോര് കമ്മിറ്റി അംഗങ്ങളായ മരിയ ലോറന്സ്,
ജോഷി കുര്യന്,ഷെല്ജി ജെയ്ക്കബ്ബ്, ടിറ്റോ ജോസഫ്, മാത്യു കെ എം, ദിന്കര് അബ്രഹാം, ജീനോ ആന്റണി, ഷീബ ജോബി, സുമ ലോറന്സ് , സോണിയ ദിന്കര്, കാഞ്ചന മരിയ, ആശ പ്രിന്സ് , ബിട്ടു അബ്രഹാം, ഷെറി വര്ഗ്ഗീസ് എന്നിവരും പങ്കെടുത്തു.







Comments