
ഒഡീഷ : കുട്ടികളെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം വീട്ടുജോലികള്‍ ചെയ്യിപ്പിച്ചിരുന്ന അദ്ധ്യാപിക ക്യാമറയില്‍ കുടുങ്ങി. അഗുള് ജില്ലയിലെ കര്ണപുര് അപ്പര്‍ പ്രൈമറി സ്കൂളിലെ അദ്ധ്യാപികയായ സുമതി ബെഹ്റയാണ് ക്യാമറയില്‍ കുടുങ്ങിയത്. ഇവര്‍ കുട്ടികളെ കൊണ്ട് തന്റെ സ്കൂട്ടിയും അടുക്കള ജോലിയും ചെയ്യിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
സ്കൂളിനടുത്തുള്ള ചേരിയിലെ മൂന്ന് കുട്ടികളെ കൊണ്ട് സുമതി ഞായറാഴ്ച പത്ത് മണിയോടെ അവരുടെ വീട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാനും തോട്ടങ്ങളില്‍ ജോലി ചെയ്യിക്കാനും ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. കുട്ടികളുടെ അടുത്ത് നിന്ന് അവര്‍ ചെയ്യുന്ന ജോലിയും അദ്ധ്യാപിക നിരീക്ഷിച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടികള്‍ സംഭവം മാതാപിതാക്കളോട് വിശദീകരിച്ചു. കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ അടുത്തുള്ള നാട്ടുകാര്‍ സംഭവത്തെ കുറിച്ച് അദ്ധ്യാപികയോട് ആരായുകയും ഇവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.






