കൊച്ചി: വേഗപ്പൂട്ടില്ലാത്ത കാറുകള്‍ ടാക്സിയായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ പലരും കുഴയുന്നു. ടാക്സി കാറുകളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയത് അറിയാതെ കാര്‍ വാങ്ങി ടാക്സി രജിസ്ട്രേഷനെത്തിയവര്ക്കാണ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തത്. വേഗപ്പൂട്ടില്ലാത്ത കാറുകളില്‍ ഈ സംവിധാനം ഒരുക്കിക്കൊടുക്കാന്‍ വാഹന നിര്‍മാതാക്കള്‍ തയ്യാറാകുന്നുമില്ല.
കാര്‍ വാങ്ങുന്നതിനായി ബുക്ക് ചെയ്യുമ്പോള്‍ തന്നെ ടാക്സിയായി ഓടിക്കാനാണെങ്കില്‍ അതു പറഞ്ഞുവേണം ബുക്ക് ചെയ്യാന്‍. ടാക്സിയായി ഓടാനുള്ള കാറുകളില്‍ നിര്‍മാതാക്കള്‍ തന്നെ വേഗപ്പൂട്ട് ഘടിപ്പിച്ചിരിക്കണമെന്നാണ് പുതിയ മോട്ടോര്‍ വാഹന നിയമം.
പലപ്പോഴും ടാക്സി രജിസ്ട്രേഷന് കിട്ടുന്നതിനായി പലരും വന്‍തുക മുടക്കി പുറത്തുനിന്നുമാണ് വേഗപ്പൂട്ട് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്. എന്നാല്‍ കമ്പനിയുടേല്ലാത്ത ഇത്തരം ഉപകരങ്ങള്‍ ഘടിപ്പിച്ച വാഹനത്തില്‍ മാറ്റം വരുത്തിയാല്‍ കാറിന് കമ്പനി വാറണ്ടി കിട്ടില്ല. നിലവില്‍ പണമടച്ച് വാഹനങ്ങള്‍ ബുക്ക് ചെയ്തിരുന്നവരും അടുത്തിടെ കാര്‍ വാങ്ങിയവരുമാണ് രജിസ്ട്രേഷന് സമയത്ത് ബുദ്ധിമുട്ടിലായിരിക്കുന്നത്.
2015 ഒകേ്ടാബറിനു ശേഷം നിര്‍മിക്കുന്ന വാഹനങ്ങള്‍ ഈ നിയമം പാലിക്കണമെന്നായിരുന്നു. പിന്നീട് ഈ നിയമം ബാധകമാവുന്നത് 2017 മേയ് ഒന്നിനു ശേഷം രജിസ്റ്റര്‍ ചെയ്യുന്ന ടാക്സികാറുകളുടെ കാര്യത്തിലാക്കി. ഇപ്പോള്‍, ചില കമ്പനികള്‍ ഈ സംവിധാനമുള്‍പ്പെടുത്തി വാഹന നിര്‍മാണവും തുടങ്ങി.

Comments