തിരുവനന്തപുരം: കോട്ടയത്ത് ബാർ ഉടമകളിൽ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തിൽ ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ. പ്രിവന്റീവ് ഓഫീസർമാരായ എം. മാനുവൽ, ലാലു തങ്കച്ചൻ, പ്രവീൺ ശിവാനന്ദ്, ടി. സന്തോഷ്, കെ. ഷൈജു, സിവിൽ എക്സൈസ് ഓഫീസർ എ.എസ്. വിശാഖ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
മാസപ്പടി വാങ്ങിയെന്ന കണ്ടെത്തലിനെ തുടർന്ന് കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിനെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. അശോക് കുമാർ പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മാസപ്പടി ഇടപാടിൽ ഡെപ്യൂട്ടി കമ്മീഷണറെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ആറ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി.
ബാർ ഉടമകളുമായുള്ള ഉദ്യോഗസ്ഥരുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെയും ഒത്താശയുടെയും തെളിവുകൾ എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ കണ്ടെത്തിയിരുന്നു. ബാറുകൾ നേരത്തെ തുറക്കാനും വൈകി അടയ്ക്കാനും ഉദ്യോഗസ്ഥർ മൗനാനുമതി നൽകിയതായാണ് കണ്ടെത്തൽ. ഡെപ്യൂട്ടി കമ്മീഷണറുടെ അനുമതിയില്ലാതെ ബാറുകളിൽ പരിശോധന നടത്തരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ബാറുകൾക്ക് വഴിവിട്ട സഹായങ്ങൾ നൽകിയതിന് പകരമായി ബാർ ഉടമകൾ അശോക് കുമാറിന് മാസപ്പടിയായി പണം നൽകിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കോട്ടയം മേഖലയിലെ 27 ബാർ ഉടമകളുമായി അശോക് കുമാർ നടത്തിയ പണമിടപാടുകളുടെ രേഖകളും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
യൂണിഫോം ധരിക്കാതെ ബാറിലെത്തി പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. മാസപ്പടിയായി ലഭിച്ച തുക ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതിന്റെ തെളിവുകളും കണ്ടെത്തിയതായാണ് വിവരം.
സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്ന സൂചനകൾക്കിടെയാണ് ആറ് പേരെ കൂടി സസ്‌പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി എം. ലിജു നിർദേശം നൽകിയിരുന്നു.

Comments