യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനിയായ മറ്റൊരു യുവതി എന്നിവരാണ് കൊല്ലപ്പെട്ടത്.
ഒരേ ഫ്ലാറ്റിൽ താമസിച്ചിരുന്ന അനില എന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ചിങ്ങവനം സ്വദേശിനിയെ ഫ്ലാറ്റിലെ മുറിയിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്ലാറ്റിന്റെ താഴേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
അഞ്ജനയുടെ ഭർത്താവ് വിലങ്ങല്ലൂർ സ്വദേശി വീജിഷ് ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. മൂന്ന് കുടുംബങ്ങളും ഒരേ ഫ്ലാറ്റ് സമുച്ചയത്തിലായിരുന്നു താമസിച്ചിരുന്നത്.
സംഭവത്തിൽ അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Comments