ജനപ്രിയരായ വന്‍ താരനിരയുട അകമ്പടിയോടെയാണ് ശ്യാമപ്രസാദ് തന്റെ പുതിയ ചിത്രമായ ഹേയ് ജൂഡ് അവതരിപ്പിക്കുന്നത്.
മലയാളത്തിലെ ജനപ്രിയനായ നടന് നിവിന്‍ പോളി, ദക്ഷിണേന്ത്യന്‍ സിനിമയിലെ മുന്‍നിര നായിക തൃഷ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ശ്യാമപ്രസാദ് ഈ ചിത്രമൊരുക്കുന്നത്.
അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അഡ്വ. അനില്‍കുമാര്‍ അമ്പലക്കരയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഗോവയാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പിന്നെ ഫോര്‍ട്ട് കൊച്ചിയും. ഫോര്‍ട്ട് കൊച്ചിയില്‍നിന്നും ഗോവയിലെത്തുന്ന ഒരു ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.
തമിഴിലും തെലുങ്കിലും വന്‍ ചിത്രങ്ങളില്‍ അഭിനയിച്ചുപോരുന്നു. തൃഷയെ മലയാളത്തില്‍ അവതരിപ്പിക്കുന്നതിനായി പലരും പലപ്പോഴും ശ്രമിച്ചിരുന്നു. അവര്‍ വാങ്ങുന്ന വലിയ പ്രതിഫലം, അന്യഭാഷകളിലെ തിരക്ക്. ഇതൊക്കെ പലപ്പോഴും വിലങ്ങുതടിയായിരുന്നു.
മലയാളചിത്രങ്ങളിലെ അഭിനയസാധ്യത തന്നെയാണ് ഈ ഭാഷയില്‍ അഭിനയിക്കാനുള്ള താല്പര്യമേറുന്നത്. കഥാപാത്രത്തിന്റെ ശക്തിയും കഥയും ഏറെ ആകര്‍ഷിക്കപ്പെട്ടതാണ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഗോവയിലെ ലൊക്കേഷനില്‍വച്ച് തൃഷ പറയുകയുണ്ടായി.
നിവിന്‍ പോളിയുമൊത്തുള്ള ചില രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു ഈ സമയം. നിവിന്റെ രൂപത്തിലും ഭാവത്തിലുമെല്ലാം പ്രകടമായ മാറ്റമാണ് കണ്ടത്. കണ്ണട, ഷര്‍ട്ടും ജീന്‍സും വേഷം. മുടി ഇടത്തോട്ട് ചീകിയൊതുക്കിയിരിക്കുന്നു.
ഒരു അടിപൊളി കഥാപാത്രത്തിന്റെ വേഷവുമല്ല, രൂപവുമല്ല. ഇത്തിരി ഗൗരവമുള്ളതുപോലെ. ജൂഡ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ക്രിസ്റ്റല്‍ എന്നാണ് തൃഷയുടെ കഥാപാത്രത്തിന്റെ പേര്.
ശ്യാമപ്രസാദിന്റെ 'ഇവിടെ' എന്ന ചിത്രത്തിലും നിവിന്‍ പോളി അഭിനയിച്ചിരുന്നു. നിവിന്‍ അവതരിപ്പിക്കുന്ന ജൂഡ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.
ശ്യാമപ്രസാദിന്റെ ചിത്രത്തിന്റെ പ്രത്യേകത എന്തെന്നാല്‍ പരിമിതമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം കഥ പറയുന്നത്. കഥാപാത്രങ്ങളുടെ ബാക്ക്ഗ്രൗണ്ടിലേക്ക് അധികം കടന്നുചെല്ലാറില്ല. ആരില്കൂടിയോ കഥ പറയുന്നത്, അവരെ പ്രധാനമായും കേന്ദ്രീകരിച്ചുകൊണ്ടായിരിക്കും അവതരണം.
ഇത് അഭിനേതാക്കള്‍ക്ക് ഏറെ പെര്‍ഫോം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ശ്യാം ചിത്രങ്ങളില്‍ അഭിനേതാക്കള്‍ കാണുന്നതും ഇതുതന്നെയാണ്. ഇവിടെ നിവിനും തൃഷയും സിദ്ദിഖും നീനാക്കുറുപ്പും അപൂര്‍വ്വയും വിജയ് മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിദ്ദിഖ്, ഷോട്ട്സും ഷര്‍ട്ടുമൊക്കെയിട്ട് ഇതുവരെ കാണാത്ത വേഷത്തിലായിരുന്നു. ജൂഡിന്റെ പപ്പ ഡൊമിനിക് എന്ന കഥാപാത്രത്തെയാണ് സിദ്ദിഖ് അവതരിപ്പിക്കുന്നത്.മിഡിയും ടോപ്പുമണിഞ്ഞ് നീനാകുറുപ്പ് ജൂഡിന്റെ അമ്മ, മരിയ ആണ്. അനിയത്തി ആന്‍ഡ്രിയായെ അപൂര്‍വ്വയും അവതരിപ്പിക്കുന്നു.

ബ്ലസിയുടെ പ്രണയം എന്ന ചിത്രത്തില്‍ അപൂര്‍വ മുമ്പ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എല്ലാവരും ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തിന്റെ വേഷവിധാനത്തിലാണ്.
നായികയായി തിളങ്ങുകയും പിന്നീട് അഭിനയം വിട്ട് പോവുകയും ചെയ്ത നീനാ കുറുപ്പ് വീണ്ടും അഭിനയരംഗത്തെത്തിയെങ്കിലും ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈ ചിത്രം നീനാ കുറുപ്പിന് വീണ്ടും ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് സാധ്യത ഉളവാക്കിയിരിക്കുന്നു.
ഫോര്‍ട്ട് കൊച്ചിയിലെ ഒരു സാധാരണ കുടുംബമാണ് ജൂഡിന്റേത്. ഫോട്ടോസ്റ്റാറ്റും അപേക്ഷാ ഫോറങ്ങളുമൊക്കെ വില്‍ക്കുന്ന ഒരു ഇടത്തരം കൈത്തൊഴില്‍ ഡൊമിനിക്ക് ചെയ്യുന്നു. ഒരു ഓട്ടോമൊബൈല്‍ കമ്പനിയുമായി ബന്ധപ്പെട്ടുള്ള ജോലി ജൂഡിനുണ്ട്.
ജൂഡിന്റെ കഥാപാത്രം പ്രസക്തമാകുന്നത് അവന്റെ സ്വഭാവത്തിലുള്ള ചില പ്രത്യേകതകളിലൂടെയാണ്. സാധാരണ മനുഷ്യരില്‍നിന്നും വ്യത്യസ്തമാണ് അവന്റെ രീതികള്‍. ഇതിനിടയിലാണ് ഈ കുടുംബത്തിന് ഒരാവശ്യവുമായി ബന്ധപ്പെട്ട് ഗോവയിലേക്ക് പോകേണ്ടിവരുന്നത്.
ഗോവയിലെ ജീവിതത്തിനിടയിലാണ് ക്രിസ്റ്റല്‍ എന്ന പെണ്‍കുട്ടിയെ അവന് കണ്ടുമുട്ടുന്നത്. ഇവിടെ ഒരു കോഫി കഫെ നടത്തുകയും സിംഗറുമാണ് ക്രിസ്റ്റല്‍. ക്രിസ്റ്റലുമായുള്ള അവന്റെ ഈ കണ്ടുമുട്ടലും പരിചയവും അവന്റെ ജീവിതത്തിലുളവാക്കുന്ന മാറ്റങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ സംഭവങ്ങള്‍ ശ്യാമപ്രസാദ് കോര്‍ത്തിണക്കുന്നത്. ഈ ചിത്രത്തില്‍ മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് മേനോനാണ്. ക്രിസ്റ്റലിന്റെ പപ്പ സെബാസ്റ്റിയന് എന്ന കഥാപാത്രം. സുരാജ് വെഞ്ഞാറമ്മൂട് മറ്റൊരു പ്രധാന കഥാപാത്രത്തെ അതരിപ്പിക്കുന്നു.
കലാഭവന്‍ നൗഷാദ്, ഡോ. സതീഷ് കുമാര്‍, ബിജു എഴുകോണ്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ശ്യാമപ്രസാദിന്റെ കഥയ്ക്ക് നിര്‍മ്മല്‍ സഹദേവ്, ജോര്‍ജ് കാനാട്ട് എന്നിവര്‍ തിരക്കഥ രചിക്കുന്നു. ഔസേപ്പച്ചന്റേതാണ് സംഗീതം. ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണവും കാര്‍ത്തിക് ജോഗേഷ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.
കലാസംവിധാനം സന്തോഷ് രാമന്, മേക്കപ്പ്- ജോ കൊരട്ടി, കോസ്റ്റിയൂം ഡിസൈന്‍- എത്സാ സഖി തോമസ്, അസോസിയേറ്റ് ഡയറക്ടര്‍- ഷിജിത്ത് പുരുഷോത്തമന്, സഹസംവിധാനം- അമൃതം, ശിവദാസ്, അനുബിന്, പ്രവീണ്‍കുമാര്‍, അതിഥി ശിവരാമന്. രാജീവ് കൊടപ്പനക്കുന്നാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്-മോഹന്‍രാജ് പയ്യന്നൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍- പി.സി. വര്‍ഗീസ്. അമ്പലക്കര ഗ്ലോബല്‍ ഫിലിംസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Comments