
ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കിയ സ്വിഫ്റ്റ് സ്പോര്‍ടിനെ സുസൂക്കി അവതരിപ്പിച്ചു. സ്വിഫ്റ്റിന്റെ സ്പോര്‍ടിയര്‍ വേര്‍ഷനായ സ്വിഫ്റ്റ് സ്പോര്‍ടിനെ 2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയില്‍ വെച്ചാണ് സുസൂക്കി പുറത്തെത്തിച്ചത്. 970 കിലോഗ്രാമാണ് പുതിയ സ്വിഫ്റ്റ് സ്പോര്‍ടിന്റെ ഭാരം. മുന്‍തലമുറ മോഡലുകളെ അപേക്ഷിച്ച് 80 കിലോഗ്രാം ഭാരക്കുറവിലാണ് സുസൂക്കി സ്വിഫ്റ്റ് സ്പോര്‍ട് അണിനിരക്കുന്നത്.
1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണ് സുസൂക്കി സ്വിഫ്റ്റ് സ്പോര്‍ടിന്റെ ഹൈലൈറ്റ്. സാധാരണ സ്വിഫ്റ്റിലും 50 എംഎം നീളമേറിയതാണ് പുതിയ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക്. 120 എംഎം ഗ്രൗണ്ട് ക്ലിയറന്‍സോടെ എത്തുന്ന സ്വിഫ്റ്റ് സ്പോര്‍ടില്‍ പുതിയ സസ്പെന്ഷന് സെറ്റപ്പാണ് ഇടംപിടിക്കുന്നത്.
17 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകള്‍, സ്പോര്‍ടി ബ്ലാക് ഡിഫ്യൂസര്‍, പുറത്തേക്ക് തള്ളി നില്ക്കുന്ന എക്സ്ഹോസ്റ്റ് പൈപുകള്‍ എന്നിങ്ങനെ നീളുന്നതാണ് മറ്റ് എക്സ്റ്റീരിയര്‍ വിശേഷങ്ങള്‍. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള 7 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്റീരിയറില്‍ ഇടംപിടിക്കുന്നുണ്ട്.
1.6 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന് പകരമായാണ് പുതിയ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന് ഇടംപിടിക്കുന്നത്. സ്വിഫ്റ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലേക്ക് സുസൂക്കി ചുവട് മാറുന്നതും.
5500 ആര്‍പിഎമ്മില്‍ 138 ബിഎച്ചപി കരുത്തും 12500-3500 ആര്‍പിഎമ്മില്‍ 230 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് 1.4 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മുഖേന, എഞ്ചിന് കരുത്ത് ഫ്രണ്ട് വീലുകളിലേക്ക് എത്തുന്നു.






