
കാര്‍ ഉപഭോക്താക്കളുടെയെല്ലാം കൈയ്യില്‍ ഇപ്പോള്‍ സമാര്‍ട്ട് ഫോണുകള്‍ ഉണ്ട്, അതുകൊണ്ട് തന്നെ താക്കോലിന് പകരം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചാലോ എന്ന ആലോചനയിലാണ് ബിഎംഡബ്ല്യു. നിലവില്‍ താക്കോല്‍ പോക്കറ്റില്‍ കരുതിയാല്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കും, എങ്കില്‍ എന്തുകൊണ്ട് താക്കോല്‍ കൈയ്യില്‍ കരുതാതെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാം എന്ന ആശയത്തിലേക്ക് കന്പനി എത്തിയത്.
നിലവില്‍ കാറിലെ മള്‍ട്ടിമീഡിയ ഉപകരങ്ങളുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ ബിഎംഡബ്ല്യു ഉപയോഗിച്ചുവെരുന്നുണ്ട്. മാത്രമല്ല, ബിഎംഡബ്ല്യു ഉപഭോക്താക്കള്‍ക്കുള്ള മറ്റ് സേവനങ്ങളും സ്മാര്‍ട്ട്ഫോണ്‍ വഴിയാക്കുന്നതിനെ കുറിച്ചും കമ്ബനി ആലോചിക്കുന്നുണ്ട്. ഉടന്‍ തന്നെ സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുകള്‍ വരുമെന്ന് പ്രതീക്ഷിക്കാം.






