
''ആ അഞ്ചാം ക്ളാസ്സുകാരന് എന്റെ മകന്റെ കൂടെ പഠിക്കുന്ന കുട്ടിയാണ്. വിശന്നു പരവേശത്തോടെയാണ് വീട്ടിലേക്ക് വന്നത്. ശരീരത്തിലെ മുറിവുകളെല്ലാം അവന് എന്നെ കാണിച്ചു. കാലുകള്‍ക്ക് പുറമേ പുറത്തും ആഴത്തില്‍ മുവിവേല്പ്പിച്ച നഖ പാടുകള്‍ ഉണ്ടായിരുന്നു. ആ മുറിവുകള്‍ അവന് പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഇരയായതായി എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു.''
ദേരാ സച്ചാ സൗദാ തലവന്‍ രാം റഹീമിന് പിന്നാലെ പഞ്ചാബില്‍ ലൈംഗിക പീഡനം നടത്തിയതിന് അടുത്തതായി കുടുങ്ങിയിരിക്കുന്ന സ്വയം പ്രഖ്യാപിത ദൈവം ജാഗി ബാബയ്ക്കെതിരേയാണ് ഈ സാക്ഷിമൊഴി. സമ്രാലയിലെ ലാല്‍ കല്യാണ്‍ ഗ്രാമത്തില്‍ ദേര നടത്തുന്ന ജഗ്ഗിബാബ എന്ന ജോഗീന്ദര്‍ സിംഗിനെ ആശ്രമത്തിലെ അന്തോവാസിയായ പത്തു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കുറ്റത്തിനാണ് സമ്രാല പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കര്ണാലുകാരനാണ് ഈ പയ്യന്. സംഭവം പുറത്തായതോടെ ജോഗീന്ദറിനെയും സഹായി ഛോട്ടാമണിയേും കേസിലെ മറ്റ് ആരോപിതരെയെല്ലാം പോലീസ് പൊക്കി. ഗുരുതരമായി പരിക്കേറ്റ് പയ്യന് കൂട്ടുകാരന്റെ വീട്ടില്‍ അഭയം തേടിയതിന് പിന്നാലെ ഇവര്‍ ഗ്രാമത്തലവന്റെ സഹായം തേടിയെങ്കിലും ബാബയെ പേടിച്ച് സഹായിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും പരാതിക്കാരന് ഭൂപീന്ദര്‍ കൗര്‍ വ്യക്തമാക്കി. പയ്യനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പോലീസും സഹായിക്കാന്‍ തയ്യാറായില്ലെന്ന് ഇവര്‍ പറഞ്ഞു. പോലീസുകാര്‍ക്ക് പണം കിട്ടിയെന്നും എല്ലാവരും കുട്ടിയെ കണ്ടിട്ടും സഹായിക്കാന്‍ ആരും മുന്നോട്ട് വന്നില്ലെന്നും ഇവര്‍ പരാതിപ്പെട്ടു.
സമ്രാലയിലെ മറ്റൊരു നിവാസിയായ പല്‍വീന്ദര്‍ സിംഗും ഇക്കാര്യം ഉറപ്പിക്കുന്നു. കുട്ടിക്ക് നീതി കിട്ടണം. ഭാവിയിലും ഒരു കുട്ടിയോടും ഈ രീതിയില്‍ പെരുമാറാന്‍ പാടില്ലെന്നും പറഞ്ഞു. കുട്ടിയെ മാതാപിതാക്കളാണ് ദേരയില്‍ എത്തിച്ചത്. ജോഗി ബാബ യ്ക്ക് എതിരേ കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആരുടെയെങ്കിലും സമ്മര്‍ദ്ദം കൊണ്ടല്ല ഇങ്ങിനെ പറയുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പോലീസിനോടും ബാബ പീഡിപ്പിച്ച വിവരം പയ്യന് പറഞ്ഞായിരുന്നെന്ന് മറ്റൊരു താമസക്കാരന് പല്‍വീന്ദര്‍ സിംഗ് വ്യക്തമാക്കി.






