
ചെന്നൈ: മദ്യലഹരിയില്‍ കാറോടിച്ചതിന് തമിഴ് നടന് ജെയ് പിടിയില്‍. മൂന്ന് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് നടന് മദ്യലഹരിയിലുള്ള ഡ്രൈവിംഗിന് പിടിയിലാകുന്നത്. നടനെ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ ഇയാളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഗതാഗത വകുപ്പിനോട് പോലീസ് ആവശ്യപ്പെട്ടു.
ചെന്നൈ അഡയാറിലെ എല്‍.ബി റോഡില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. കാര്‍ നിയന്ത്രണം വിട്ട് അഡയാര്‍ ഫ്ളൈ ഓവറിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറി. പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്താണ് ജെയ് മദ്യപിച്ചത്. പാര്‍ട്ടി കഴിഞ്ഞ് ബസന്ത് നഗറിലെ വീട്ടലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
അപകടത്തിന് ദൃക്സാക്ഷിയായ ആള് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ടത് നടന്റെ കാറാണെന്ന് വ്യക്തമായത്. താരത്തിന്റെ കൈവശം ഡ്രൈവിംഗ് ലൈസന്‍സും ആര്.സി ബുക്ക് അടക്കം മറ്റ് രേഖകളും ഉണ്ടായിരുന്നില്ല.






