
'പറവ' അങ്ങനെ പറന്നുയരുകയാണ്. സൗബിന് ഷാഹിര്‍ എന്ന സംവിധായകനെ പ്രേക്ഷകര്‍ നെഞ്ചേറ്റി കഴിഞ്ഞു. കാഴ്ചയുടെ വിസ്മയം ഒരുക്കിയ പറവ വര്‍ഷങ്ങളായുള്ള സൗബിന്റെ സ്വപ്നമായിരുന്നു. കൂട്ടായി സിനിമയിലെ ഗുരുനാഥന്മാരും സുഹൃത്തുക്കളും. തന്റെ പറവ ചിറകു വിടര്ത്തിയതെങ്ങനെയെന്ന് സൗബിന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒപ്പം ഇമ്രാന് ഇക്കാക്കയായി കരയിപ്പിച്ച ദുല്‍ഖറിന്റെ സൗഹൃദത്തെക്കുറിച്ചും.
കഥയെക്കുറിച്ച് പണ്ടൊരിക്കല്‍ ദുല്‍ഖറിനോട് പറഞ്ഞു. എനിക്കും നിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞു. റോള്‍ ചെറുതാണോ വലുതാണോ എന്നൊന്നും നോക്കാതെ ദുല്‍ഖര്‍ വന്നു. 25 മിനിറ്റ് മാത്രമേയുള്ളൂ, അത്രയ്ക്ക് സൗഹൃദമുണ്ട് ദുല്‍ഖറിന്.
പതിനാലു വര്‍ഷമായി സിനിമയുടെ പിന്നിലുണ്ട്. ഗുരുക്കന്മാരും സുഹൃത്തുക്കളുമെല്ലാം ഒരേയാളുകള്‍ തന്നെയാണ്. പറവയ്ക്ക് മുന്‍പ് മറ്റൊരു കഥ ആലോചിച്ചിരുന്നു. 'അന്നയും റസൂലും' സെറ്റില്‍ ആ കഥ പറയാന്‍ ചെന്നപ്പോഴാണ് നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചത്. നടനായപ്പോഴും സംവിധാനം തന്നെയായിരുന്നു മനസ്സിലെന്ന് സൗബിന്.
രണ്ടു വര്‍ഷം നീണ്ട പ്രയത്നമായിരുന്നു പറവ. പ്രാവുകളുമായി കുട്ടികളെ ഇണക്കുന്നതിന് ഒരു വര്‍ഷം വേണ്ടി വന്നു. ഓഡിഷനില്‍ കുട്ടികളെ കിട്ടാതായപ്പോള്‍ മട്ടാഞ്ചേരിയുടെ ബല ഭാഗത്തും തിരഞ്ഞാണ് സാധാരണക്കാരായ കുട്ടികളെ കണ്ടെത്തിയത്. ഒരു വര്‍ഷത്തോളം കൂടെ താമസിപ്പിച്ച് പ്രാവിന് തീറ്റ കൊടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിപ്പിച്ചു. അതിനു ശേഷമായിരുന്നു ഷൂട്ടിങ്. അതും ഒരു വര്‍ഷത്തോളം നീണ്ടു. അങ്ങനെയാണ് ഇന്നത്തെ ഉയരത്തിലേയ്ക്ക് പറവ പറന്നു കയറിയത്.






