മാരുതി സുസൂക്കി സെപ്തംബര്‍ അവസാനത്തോടെ അവതരിപ്പിക്കാനിരുന്ന പുതുക്കിയ എസ് ക്രോസിന്റെ ബുക്കിങ് ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള മാരുതിയുടെ പ്രീമിയം നെക്സ ഷോറൂമുകളിലാണ് ബുക്കിങ് ഒരുക്കിയിരിക്കുന്നത്. 11,000 രൂപ അഡ്വാന്‍സായി നല്കി ബുക്കിങ് നടത്താവുന്നതാണ്.
എസ് ക്രോസ് ഫേസ്ലിഫ്റ്റിന്റെ മുഖ്യ സവിശേഷതയായി പറയാവുന്നത് സുസൂക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ സാങ്കേതികത അടിസ്ഥാനപ്പെടുത്തിയുള്ള 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ്. 1.3 ലിറ്റര്‍ ഡീസല്‍ എന്ജിന് 90ബിഎച്ച്പിയും 200 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നതാണ്. നിലവിലുള്ള 1.6 ലിറ്റര്‍ എന്‍ജിനെ മാരുതി ഫേസ്ലിഫ്റ്റ് പതിപ്പില്‍ നിന്നും ഒഴുവാക്കിയിട്ടുണ്ട്. ബോള്‍ഡ് ലുക്ക് കൈവരിച്ചിട്ടുണ്ടെന്നുള്ളതാണ് ഡിസൈനിലെ പ്രധാന മാറ്റം. മുന്‍വശത്തെ ഗ്രില്‍ കട്ടികൂടിയ ക്രോം ഫിനിഷ് ഉള്ളതാണ്. പുതുക്കിയ ഹെഡ് ലാമ്പാണ് മാറ്റങ്ങളിലെ മറ്റൊരു പ്രധാന ഘടകം. എല്‍ഇഡി പ്രോജക്ടറുകളും ഡിആര്‍എല്ലുകളും എസ്ക്രോസിന്റെ ടോപ്പ് വേരിയന്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

വാഹനത്തിന്റെ വശങ്ങളില് പറയത്തക്ക മാറ്റങ്ങള്‍ മാരുതി ഉള്‍ക്കൊള്ളിച്ചിട്ടില്ലെങ്കിലും വീതി കൂടിയ 215/60 R16 ടയറുകളാണ് മറ്റൊരു പുതുമ. എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് പിന്‍വശത്തെ മുഖ്യാകര്‍ഷണം. സെന്റര്‍ കണ്‍സോളിലെ പിയാനോ ബ്ലാക് ആക്സെന്റ്, സാറ്റിന് ക്രോം ടച്ച്, ലെതര്‍ ഫിനിഷുള്ള സെന്‍ട്രല്‍ ആം റെസ്റ്റ്, ആപ്പിള്‍ കാര്‍ പ്ലെ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി ലഭ്യമാക്കിയിട്ടുള്ള ടച്ച് സ്ക്രീന്‍ സിസ്റ്റം എന്നിവയാണ് അകത്തളത്തിലെ പ്രധാന അപ്ഡേഷനുകള്‍. ഓഫ്സെറ്റ് ക്രാഷ്, സൈഡ് ഇംപാക്ട്, പെഡസ്ട്രിയന്‍ സേഫ്റ്റി തുടങ്ങിയ പ്രാബല്യത്തില്‍ വരാനിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് എസ്-ക്രോസ് ഫേസ്ലിഫ്റ്റിന്റെ അവതരിപ്പിക്കുക.

Comments