
മൈക്രോമാക്സ് എന്‍ട്രിലെവല്‍ 4ജി ഫീച്ചര്‍ ഫോണിനെ വിപണിയിലവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ ഫോണ്‍ റിയലയന്‍സ് ജിയോ ഫോണുകള്‍ക്ക് വെല്ലുവിളിയായിട്ടായിരിക്കും വിപണിയിലവതരിക്കുക. ഭാരത് സംച്ചാര് നിഗം ലിമിറ്റഡുമായി കൈകോര്‍ത്താണ് 'ഭാരത് വണ്‍' എന്ന പേരില്‍ ഈ ഫീച്ചര്‍ ഫോണിനെ വിപണിയിലിറക്കുന്നത്. ഈ ഫീച്ചര്‍ ഫോണ്‍ കേവലം 2000 രൂപയ്ക്കായിരിക്കും വിപണിയിലെത്തുക എന്നാണ് സൂചന.
സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഉത്സവക്കാലത്തോടനുബന്ധിച്ച് ലഭിച്ച് കൊണ്ടിരിക്കുന്ന ഉയര്‍ന്ന ഡിമാന്‍ഡുകള്‍ കണക്കിലെടുത്താണ് മൈക്രോമാക്സ് തുച്ഛ വിലയില്‍ 4ജി ഫീച്ചര്‍ ഫോണിനെ അവതരിപ്പിക്കുന്നത്. ഈ ഫോണിനായുള്ള ഫ്രീ വോയ്സും ഡാറ്റാ ഓഫറുകളും നല്‍കുന്നത് ബിഎസ്എന്‍എല്ലാണ്. ഇന്റെക്സ് ടെക്നോളജീസ് കഴിഞ്ഞ ദിവസമാണ് ടര്‍ബോ പ്ലസ് 4 ജി ഫീച്ചര്‍ പുറത്തിറക്കിയത്. 1999 രൂപയാണ് ഫോണിന്റെ വില. 2000 ണ്ഡക്കന് ബാറ്ററി, ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍, 512 എംബി റാം, 4 ജിബി ഇന്റെര്ണല് സ്റ്റോറേജ്, 2 എംപി പിന് കാമറ, വിജിഎ സെല്‍ഫി കാമറ എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍.






