കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് ജാമ്യം കിട്ടുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്ന് നിര്‍മ്മാതാവും തീയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍. എന്തിനാണ് വീണ്ടും ജാമ്യം തേടി വന്നതെന്ന് മൂന്നാമത്തെ ജാമ്യഹര്‍ജി സമര്‍പ്പിക്കുമ്പോള്‍ ദിലീപിനോട് കോടതി ചോദിച്ചിരുന്നു. ആ ചോദ്യത്തില്‍ നിന്ന് തന്നെ ദിലീപിന് ജാമ്യം കിട്ടുമെന്ന് വ്യക്തമായിരുന്നെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
കഴിഞ്ഞ ജാമ്യഹര്‍ജി കൊടുത്തതിന് ശേഷം പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു പുരോഗതിയും ഉണ്ടായില്ല. നാദിര്‍ഷയേയും കാവ്യയേയും ചോദ്യം ചെയ്യുമെന്ന് പറയുന്നതല്ലാതെ പുതിയതായി ഒന്നും സംഭവിച്ചില്ല. അതുകൊണ്ടാകാം കോടതി ജാമ്യം അനുവദിച്ചതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഇപ്പോള്‍ ദിലീപിന്റെ സമയം തെളിഞ്ഞിരിക്കുകയാണ്. പടം ഹിറ്റാകുന്നു. ജാമ്യം ലഭിക്കുന്നു. സമയത്തില്‍ വിശ്വസിക്കുന്ന ആളാണ് ദിലീപ്. സാഹചര്യം മാറിതെന്ന് വേണം കരുതാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
90 ദിവസം ബാക്കി തീരാന്‍ അഞ്ച് ദിവസം ബാക്കി നില്‍ക്കെ ഇങ്ങനെയൊരു ജാമ്യം ചരിത്രത്തില്‍ ആദ്യമായിട്ടാകും. പോലീസ് നല്കിയ കേസ് ഡയറിയില്‍ പുതിയതായി ഒന്നുമുണ്ടാകില്ല. ഇത് പോലീസിന് കിട്ടിയ തിരിച്ചടിയാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.






