
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടിയിലും പിഎം ശ്രീ യുമായി മുമ്പോട്ട് പോകാന്‍ സംസ്ഥാനസര്‍ക്കാര്‍. പദ്ധതിയുടെ കരാറില്‍ നിന്ന് പിന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തല്‍. ഉപസമിതിയുടെ യോഗം ഇന്നലെ ചേര്‍ന്നതിന് പിന്നാലെയാണ് തീരുമാനം.
പക്ഷേ യുഡിഎഫിന്റെ അന്തിമ നിലപാട് കൂടി അറിഞ്ഞ ശേഷമാകും ഉപസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. വകുപ്പുതല രേഖകള്‍ പഠിച്ചശേഷമാണ് എന്‍ ഷംസുദ്ദീന്, എം ലിജു, റോജി എം ജോണ്‍, പി സി വിഷ്ണുനാഥ് എന്നിവരടങ്ങിയ സമിതിയുടെ വിലയിരുത്തല്‍. ജനങ്ങളെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തിയ ശേഷമായിരിക്കും പദ്ധതിയുമായി മുമ്പോട്ട് പോകുക എന്ന കാര്യവും ഉപസമിതി വ്യക്തമാക്കിയിട്ടുണ്ട്.
സിലബസ്, സ്കൂള്‍ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളില്‍ രേഖകള്‍ പഠിച്ച ശേഷം സമിതി വീണ്ടും യോഗം ചേരും. സമിതിയുടെ രണ്ടാമത്തെ യോഗമായിരുന്നു ഇന്നലെ ചേര്‍ന്നത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശമുള്ളതുകൊണ്ട് നടപടികള്‍ വേഗത്തിലാക്കാനാണ് തീരുമാനം.
അതേസമയം മുസ്ളീംലീഗിന് ഇ.ഡി. പേടിയാണെന്ന് ഇടതുപക്ഷം വിമര്‍ശിച്ചു. കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ ഇ.ഡി. പിന്നാലെ വരാതിരിക്കാനാണ് പി.എം.ശ്രീയുമായി മുമ്പോട്ട് പോകുന്നതെന്ന് സിപിഐഎം നേതാവ് കെ.ടി. ജലീല്‍ ആരോപിച്ചു. ശേഷാദ്രിനാഥിന്റെ നിയമനവും മുസ്ളീംലീഗ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണെന്നും പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായുള്ള മുസ്ളീംലീഗിന്റെ ഡീലാണെന്നും പറഞ്ഞു.






