ലണ്ടന്‍: മുന്‍പ് പലതവണയായി ചോര്‍ന്ന വിവരങ്ങളെയെല്ലാം ശരിയാണെന്ന തരത്തിലുള്ള ഫീച്ചറുകളുമായാണ് ഗൂഗിള്‍ പിക്സല്‍ 2, പിക്സല്‍ 2 എക്സ്എല്‍ എന്നിവയുടെ വരവ്. രണ്ട് ഫോണുകളും തമ്മില്‍ പ്രധാന വ്യത്യാസം ഡിസ്പ്ലേ സൈസിലും ബാറ്ററി കപ്പാസിറ്റിയിലുമാണ്. പിക്സലിന് അഞ്ച് ഇഞ്ച് സിനിമാറ്റിക് 127 എംഎം ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ്. പിക്സല്‍ 2 എക്സ്എല്ലിന് ആറ് ഇഞ്ച് ക്യുഎച്ച്ഡി പി-ഒഎല്‍ഇഡി ഡിസ്പ്ലേയും. ആപ്പിള്‍ ഐഫോണ്‍, സാംസംങ് ഗ്യാലക്സി എന്നീ മുന്നിരകള്ക്കു നേരെയാണ് ഗൂഗിള്‍ തങ്ങളുടെ പിക്സല്‍ പോരാളികളുമായിറങ്ങുന്നത്.
പിക്സല്‍ 2വിന്റെ ഇന്ത്യയിലെ വില: 61,000 രൂപ (64 ജിബി), 70,000രൂപ (128 ജിബി). പിക്സല്‍ 2 എക്സ്എല്‍ ഇന്ത്യയിലെ വില: 73,000 രൂപ (64 ജിബി), 82,000 രൂപ(128 ജിബി). പിക്സല്‍ 2വിന് 2700 എംഎഎച്ച് ബാറ്ററി, പിക്സല്‍ 2 എക്സ്എല്ലിന് 3520 എംഎഎച്ച്. ആന്‍ഡ്രോയ്ഡ് 8.0.0 ഓറിയോ ഒഎസ് അടിസ്ഥാനമാക്കിയാണു പ്രവര്‍ത്തനം. രണ്ട് ഫോണിനും പിന്‍ക്യാമറ 12.2 മെഗാപിക്സല്‍. മുന്‍ക്യാമറ എട്ടു മെഗാപിക്സല്‍. കൂടാതെ, 4 ജിബി റാം 64 ജിബി, 128 ജിബി വേരിയന്റുകളുണ്ട്.
മുന്‍ പിക്സല്‍, പിക്സല്‍ എക്സ്എല്‍ ഫോണുകളില്‍ നിന്നുമാറി ഇത്തവണ ഫോണുകളില്‍ 3.55 എംഎം ഹെഡ്ഫോണ് ജാക്ക് ഉണ്ടാകില്ല. പകരം ചാര്‍ജിങ്ങിനും മ്യൂസിക് ആസ്വദിക്കാനും യുഎസ്ബി ടൈപ്-സി പോര്‍ട്. ഫ്ളിപ്കാര്‍ട് കൂടാതെ ഒട്ടേറെ സ്റ്റോറുകള്‍ വഴി നേരിട്ടും ഫോണുകള്‍ വില്‍ക്കും. പിക്സല്‍ 2 നവംബര്‍ ഒന്നു മുതലും പിക്സല്‍ 2 എക്സ്എല്‍ നവംബര്‍ 15 മുതലും വില്പന തുടങ്ങും.






