
കൊല്ലം: കേരളത്തിലെ മതസൗഹാര്‍ദ്ദം മറ്റുള്ളവര്‍ക്ക് മാതൃകയെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. മാതാ അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദേഹം ഇക്കാര്യം എടുത്തു പറഞ്ഞത്.
കേരളം വൈവിധ്യങ്ങളുടെ നാടാണെന്ന് പറഞ്ഞ അദേഹം മഠത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രകീര്‍ത്തിച്ചു. ചടങ്ങിനുശേഷം ഉച്ചയ്ക്ക് 12.30 ഓടെ രാഷ്ട്രപതി ഡല്‍ഹിക്കു മടങ്ങി. രാഷ്ട്രപതി ആയ ശേഷം ആദ്യമായാണ് റാം നാഥ് കോവിന്ദ് കേരളത്തിലെത്തുന്നത്.
മാതാ അമൃതാനന്ദമയിയുടെ 64-ാം ജന്മദിനാഘോഷ പരിപാടികള്‍ കൊല്ലം അമൃതപുരിയില്‍ രാഷ്ര്ടപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ 5,000 ഗ്രാമങ്ങളില്‍ ശുദ്ധീകരിച്ച കുടിവെള്ളം എത്തിക്കുന്ന ജീവാമൃതം പദ്ധതിയടക്കം മൂന്ന് പദ്ധതികള്‍ രാഷ്ര്ടപതി ഉദ്ഘാടനം ചെയ്തു. ഇതിനൊപ്പം മഠം ഏറ്റെടുത്ത രാജ്യത്തെ 12 ഗ്രാമങ്ങള്‍ വെളിയിട വിസര്ജരഹിത ഗ്രാമങ്ങളായി രാഷ്ര്ടപതി പ്രഖ്യാപിച്ചു. അമൃതാ ആശുപത്രികള്‍ വഴി നിര്‍ധനരായ 1940 രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയകള്‍ നടത്തും. കേരളത്തിലെ ആത്മീയാചാര്യന്മാര് വലിയ സംഭാവനയാണ് നല്‍കിയതെന്ന് രാഷ്ര്ടപതി പറഞ്ഞു
സംസ്ഥാന ഗവര്‍ണ്ണര്‍ ജസ്റ്റീസ് പി.സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രന്, കെ.സി.വേണുഗോപാല്‍ എം.പി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു ഇന്ന് രാവിലെയാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. രാഷ്ട്രപതി ആയതിനു ശേഷം ആദ്യമായാണ് റാംനാഥ് കോവിന്ദ് കേരളത്തില്‍ എത്തുന്നത്.
ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉള്ളവര്‍ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. വിമാനത്താവളത്തില്‍ ഇറങ്ങിയ രാഷ്ട്രപതിയെ വിവിധ സേനാ വിഭാഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. ഉച്ചയ്ക്ക് അദ്ദേഹം തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിക്ക് മടങ്ങും.






