
ഔഡി A5 ഇന്ത്യയില്‍ പുറത്തിറങ്ങി. 54.02 ലക്ഷം രൂപയാണ് പുതിയ ഔഡി A5 ന്റെ എക്സ്ഷോറൂം വില. കൂടാതെ A5 കാബ്രിയോലെ, S5 സ്പോര്‍ട്ബാക്ക് വേര്ഷനുകളെയും ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചു. വെട്ടിയൊതുക്കി ബോണറ്റും, സിഗ്നേച്ചര്‍ ഹെക്സഗണല്‍ ഗ്രില്ലുമാണ് A5 ന്റെയും A5 കാബ്രിയോലെയുടെയും മുഖരൂപം. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ഒപ്പമുള്ള എല്‍ഇഡി ഹെഡ്ലാമ്പുകളാണ് ഔഡി A5, A5 കാബ്രിയോലെയില്‍ ഒരുങ്ങുന്നത്.
ഔഡി S5 സ്പോര്‍ട്ബാക്ക് A5 ന്റെ സ്പോര്‍ടിയര്‍ പതിപ്പാണ്. പവര്‍ ഡോം ഹൂഡ്, വേവ് ഡിസൈന്‍ ഷൗള്‍ഡര്‍ ലൈന്‍ എന്നിവയാണ് A5 നിരയില്‍ S5 സ്പോര്‍ട്ബാക്കിനെ വേറിട്ട് നിര്‍ത്തുന്ന ഡിസൈന്‍ ഘടകങ്ങള്‍. സാറ്റിന് ഫിനിഷ് നേടിയ വിംഗ് മിററുകള്‍, അലൂമിനിയം-ഒപ്റ്റിക് ഡബിള്‍ ഹൊറിസോണ്ടല്‍ ബ്ലേഡുകള്‍ക്ക് ഒപ്പമുള്ള പ്ലാറ്റിനം ഗ്രെയ് സിംഗിള്‍-ഫ്രെയിം ഗ്രില്‍, ഫുള്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്, റിയര്‍ ടേണ്‍ സിഗ്നലുകളോട് കൂടിയ 3D എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയും S5 സ്പോര്‍ട്ബാക്കിന്റെ സവിശേഷതകളാണ്.
ബ്ലാക് വുഡ് ഫിനിഷ് നേടിയ ക്യാബിന്, പുതിയ സ്പോര്‍ടി ത്രി-സ്പോക്ക് സ്റ്റീയറിംഗ് വീല്‍, MMI ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വിര്‍ച്വല്‍ കോക്പിറ്റ് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ നീളുന്നതാണ് A5 ഇന്റീരിയറില്‍ ഔഡി ഒരുക്കിയിട്ടുള്ള സജ്ജീകരണങ്ങള്‍. ഔഡി A5 സ്പോര്‍ട്ബാക്കില്‍ 2.0 ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍, ടര്‍ബ്ബോ-ഡീസല്‍ എഞ്ചിനാണ് ഉള്‍പ്പെടുന്നത്. 197 bhp കരുത്തും 400 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 7 സ്പീഡ് ഡ്യൂവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നതും.






