
ന്യൂഡല്ഹി: ദീപാവലിക്ക് പടക്കവില്പ്പനയ്ക്ക് നിരോധനമേര്പ്പെടുത്തിയ സുപ്രീം കോടതി വിധിയെ വിമര്ശിച്ച എഴുത്തുകാരന് ചേതന് ഭഗത്തിന് മറുപടിയുമായി ശശി തരൂര് എം.പി. ചേതന് ചൂണ്ടിക്കാട്ടിയ ആചാരങ്ങള് അനുഷ്ടാനത്തിന്റെ ഭാഗമാണെന്ന് തരൂര് പറഞ്ഞു. അത് നിരോധിക്കുന്നത് ദീപാവലിക്ക് ദീപങ്ങള് നിരോധിക്കുന്നതിന് തുല്യമാണ്. എന്നാല് പടക്കങ്ങള് ദീപാവലി ആഘോഷത്തോട് പിന്നീട് കൂട്ടിച്ചേര്ക്കപ്പെട്ട കാര്യമാണെന്നും തരൂര് കൂട്ടിച്ചേര്ത്തു.
നമ്മുടെ ഏറ്റവും വലിയ ആഘോഷമാണ് ദീപാവലി, വര്ഷത്തില് ഒരു ദിവസം മാത്രമുണ്ടാവുന്ന ആഘോഷം കൊണ്ടാണ് മലിനീകരണം വര്ദ്ധിക്കുന്നത്? മലിനീകരണം കുറയ്ക്കാന് നിരോധനമല്ല, പുതിയ കണ്ടെത്തലുകളാണ് വേണ്ടതെന്നായിരുന്നു ചേതന്റെ ട്വീറ്റ്. ദീപാവലിക്ക് പടക്കം ഒഴിവാക്കാന് വാദിക്കുന്നവര് ചോര ചിന്തുന്ന മറ്റ് ആചാരങ്ങള് ഒഴിവാക്കാനും ഇതേ ആവേശം കാണിക്കണമെന്നും ചേതന് പറഞ്ഞു.
ഹിന്ദു ആചാരങ്ങള്ക്ക് മാത്രം ഇത്തരത്തില് നിരോധനം ഏര്പ്പെടുത്തുന്നത് എന്തുകൊണ്ടാണ്. മുഹ്റത്തിന് ആടിനെ ബലികഴിക്കുന്നത് നിങ്ങള്ക്ക് നിരോധിക്കുമോ? ക്രിസ്മസിന് ക്രിസ്മസ് ട്രീ നിരോധിക്കുന്നത് പോലെയോ ഈദിന് ആടിനെ ഒഴിവാക്കുന്നത് പോലെയോ ആണ് ദീപാവലിക്ക് പടക്കം നിരോധിക്കുന്നതെന്നും ചേതന് കൂട്ടിച്ചേര്ത്തു.







Comments