
പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. ഐമുറിയിൽ വെള്ളോപ്പാട്ടിൽ വീട്ടിൽ ബിജു ഭാര്യ ജാൻസിയെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
ജോലിസ്ഥലത്ത് നിന്ന് ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജാൻസിയെ വഴിയിൽ പതുങ്ങിയിരുന്ന ബിജു ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ജാൻസിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് ശേഷം പ്രതി രക്ഷപ്പെട്ടതായും ഇയാളെ കണ്ടെത്താൻ പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.






