
കാസർകോട്: മലബാറിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാനാവില്ലെന്നും അവ ഗുരുതരമായ വിഷയങ്ങളാണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി പറഞ്ഞു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സമയമെടുക്കുമെന്നും തൽക്കാലം സഹിക്കുക മാത്രമാണ് നിലവിലെ സാഹചര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കാസർകോട് ജില്ലയിലെ ജനങ്ങൾ പല ആവശ്യങ്ങൾക്കും കർണാടകയെ ആശ്രയിക്കുന്ന സാഹചര്യമാണുള്ളത്. കാസർകോടിന്റെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഈ സർക്കാരിന്റെ കാലയളവിൽ തന്നെ അവ പരിഹരിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ അതെല്ലാം ഉടൻ നടപ്പാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






