
ലോകകപ്പിന് യോഗ്യത നേടുവാന്‍ കഴിയുമോ എന്നാലോചിച്ച് അര്‍ജന്റീനനയ്ക്ക് ഇന്ന് രാത്രി ഉറങ്ങാന്‍ കഴിയില്ലെന്നാണ് ബ്രസീല്‍ കോച്ച് ടിറ്റെന്റെ പരിഹാസം.
ഞങ്ങള്‍ മികച്ച കളി പുറത്തെടുക്കുക തന്നെ ചെയ്യും. മത്സരവീര്യം സൗഹാര്ദപരമാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ലോകകപ്പിനെ പറ്റിയുള്ള സംശയത്തില്‍ അര്‍ജന്റീനക്കാര്‍ക്ക് ഇന്ന് നല്ല ഉറക്കം ലഭിക്കുമോ എന്ന് സംശയമാണ്. അര്‍ജന്റീനയില്‍ എനിക്ക് സുഹൃത്തുക്കളുണ്ട്' ടിറ്റെ പറയുന്നു.
മുന്‍പ് അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യതകള്‍ തങ്ങളായിട്ട് തടസ്സപ്പെടുത്തില്ലെന്ന് മുന്‍ ബ്രസീലിയന്‍ സ്ട്രൈക്കര്‍ തൊസാറ്റോ പറഞ്ഞിരുന്നു. എല്ലാവരും ചോദിക്കുന്നത് ബ്രസീലിനെ പിന്തുണയ്ക്കുന്നത് നമ്മള് അര്‍ജന്റീനയ്ക്ക് പിന്തുണ നല്‍കുന്നതായി മാറുമോയെന്നാണ്. അതേസമയം, അര്‍ജന്റീന നമ്മുടെ വലിയ ബദ്ധശത്രുവാണെങ്കിലും എനിക്ക് പറയാനാകും ചിലിയെ സഹായിക്കുന്ന കളി നമ്മള് ഒരിക്കലും പുറത്തെടുക്കില്ലെന്ന്. ബ്രസീല്‍ ബ്രസീലിന്റെ ശൈലിയില്‍ തന്നെ കളിക്കുമെന്ന് പറയുന്ന തൊസാറ്റോ വിജയത്തിനായി കഠിനമായി പൊരുതുമെന്നും പറഞ്ഞു.
നിലവില്‍ അര്‍ജന്റീനയ്ക്ക് റഷ്യന്‍ ലോകകപ്പില്‍ കളിക്കണമെങ്കില്‍ അവസാന മത്സരത്തില്‍ ജയിച്ചാല്‍ മാത്രം പോരാ മറ്റ് ടീമുകളുടെ പ്രകടനം കൂടി ആശ്രയിക്കേണ്ടി വരും.






